SignIn
Kerala Kaumudi Online
Saturday, 20 April 2024 5.24 AM IST

ഒന്നര വർഷത്തെ കണ്ണീരിന് സർക്കാരിട്ട വില 1000 രൂപ!

tt

 കലാകാരൻമാർക്ക് സമാശ്വാസമായി ലഭിച്ചത് 1000 രൂപ

ആലപ്പുഴ: കൊവിഡ് മൂലം തിരശീല വീണ വേദികൾക്കു പിന്നിലിരുന്ന് കണ്ണീരൊഴുക്കുന്ന കലാകാരൻമാർക്ക് കഴിഞ്ഞ ഒന്നര വർഷത്തിനിടെ സർക്കാരിൽ നിന്നു ലഭിച്ച 'ആശ്വാസധനം' 1000 രൂപ!

കൊവിഡിന്റെ തുടക്ക കാലത്ത് ക്ഷേമനിധി വഴിയാണ് സഹായം വിതരണം ചെയ്തത്. യാതൊരു പരിപാടിയും ബുക്കിംഗുകളും ലഭിക്കാതിരുന്ന ഇക്കാലയളവിൽ കൂലിപ്പണിയടക്കം പല മേഖലകളിലേക്ക് തിരിഞ്ഞാണ് ഭൂരിഭാഗം പേരും വീട്ടിലെ പട്ടിണിയകറ്റുന്നത്. ചെറുപ്പകാലം മുതൽ കലാരംഗത്ത് നിൽക്കുന്നതിനാൽ മറ്റ് തൊഴിലുകൾ അറിയാത്തതും പലർക്കും വെല്ലുവിളിയാണ്. പെയിന്റിംഗ് ജോലി ചെയ്തും വിവിധ കച്ചവടങ്ങൾ നടത്തിയുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഇവർ പറയുന്നു. കലാസമിതികളുടെ നടത്തിപ്പിന് വേണ്ടി എടുത്തിട്ടിരുന്ന വാടകക്കെട്ടിടങ്ങൾ ഒഴിഞ്ഞു. വിവിധ ജില്ലകളിലെ പരിപാടികൾക്ക് എത്തുന്നതിനായി വായ്പയെടുത്ത് വാങ്ങിയ വാങ്ങനങ്ങൾ കട്ടപ്പുറത്താണ്. ഭവനവായ്പയും കാ‌ർഷിക വായ്പയുമടക്കം തിരിച്ചടവ് മുടങ്ങിയ കടങ്ങൾ ജപ്തിയുടെ വക്കോളമെത്തി. പ്രൊഫഷണൽ കലാകാരന്മാർ മുതൽ തെരുവുകളിൽ പാട്ടുപാടി നിതൃവൃത്തി തേടിയിരുന്നവർ വരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ട് ഉത്സവ സീസണുകളും കലാകാരന്മാർക്ക് പൂർണമായും നഷ്ടപ്പെട്ടു.

...........................................

 മറ്റ് തൊഴിലുകളിൽ പ്രാവീണ്യമില്ല

 കലാസമിതി ഓഫീസുകൾക്ക് പൂട്ടുവീണു

 സമിതികളുടെ വാഹനങ്ങൾ കട്ടപ്പുറത്ത്

 വായ്പകൾ മുടങ്ങി

..........................................

ഓൺലൈൻ കല

പരിപാടികൾ ഇല്ലെങ്കിലും കലാപഠനത്തിന് മുടക്കം വരാത്ത ക്രമീകരണങ്ങൾ ലഭ്യമാണ്. ജില്ലയിൽ ബാലഭവന് കീഴിൽ മുടങ്ങാതെ കലാപരിശീലനം നടക്കുന്നുണ്ട്. വാദ്യോപകരണങ്ങളും പാട്ടുമടക്കം വിവിധ ഇനങ്ങൾ ഓൺലൈൻ വഴിയാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്.

പാക്കേജ് വേണം

കലാകാരന്മാരുടെ നിലനിൽപ്പിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് വിവിധ കലാസംഘടനകൾ ആവശ്യപ്പെടുന്നത്. കേരള സംഗീതനാടക അക്കാഡമി വഴി കലാകാരൻമാർക്ക് നൽകിവരുന്ന കാഷ്ലെസ് മെഡിക്ലെയിം ഇൻഷ്വറൻസ് പദ്ധതിയിൽ എല്ലാ കലാകാരന്മാരെയും ഉൾപ്പെടുത്തണം .

........................

ചെറുപ്പം മുതൽ കലാരംഗത്ത് പ്രവർത്തിക്കുന്നവരാണ് ഏറെയും. പലർക്കും മറ്റ് തൊഴിലുകൾ അറിയില്ല. സ്ഥിതി മോശമായതോടെ മറ്റ് തൊഴിലുകൾ പതിയെ പഠിച്ച് ആ രംഗങ്ങളിൽ പിച്ചവയ്ക്കുകയാണ് കലാകാരൻമാർ. എന്നാൽ ലോക്ക് ഡൗൺ അവിടെയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്

അനിൽകുമാർ, മൃദംഗം കലാകാരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.