SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.17 PM IST

രണ്ടാം തരംഗത്തിൽ കൊവിഡ് കൂടുതൽ ബാധിച്ചത് 21നും 30നും ഇടയിൽ പ്രായമുളളവർക്ക്, കണക്കുകൾ നിരത്തി ആരോഗ്യമന്ത്രി

veena-george

​​​​തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതൽ ബാധിച്ചത് 21നും 30നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ ഐ ബി സതീഷ് എം എൽ എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 21നും 30നും ഇടയിൽ പ്രായമുള്ള 2,61,232 പേർക്കാണ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചത്.

ഇതിനു പുറമെ 31നും 40നും ഇടയിൽ പ്രായമുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 2,33,126 പേർക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്‍റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മദ്ധ്യവയസ്‌കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 81നും 90നും ഇടയിൽ പ്രായമുള്ള 17,105 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മേയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയിൽ വച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENAGEORGE, HEALTH MINISTER, COVID KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.