SignIn
Kerala Kaumudi Online
Saturday, 20 April 2024 6.50 AM IST

'എന്നാലുമെന്റെ മോദീജീ... ബല്ലാത്ത ചെയ്ത്തായിപ്പോയി പഹയാ'; പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

sreejith-panicker

പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നത് ലക്ഷ്യം വച്ചുള്ള വാക്സിൻ ചലഞ്ചിനെ പരിഹസിച്ച് ശ്രീജിത്ത് വാര്യർ. തന്റെ സോഷ്യൽ മീഡിയാ പേജ് വഴിയാണ് രാഷ്ട്രീയ നിരീക്ഷകൻ പരിഹാസവുമായി രംഗത്തെത്തിയത്.

പതിനെട്ട് വയസിന് മുകളിലുള്ളവർക്കും സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ഇന്ന് വൈകിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിനുവേണ്ടി പണം സമാഹരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്സിൻ ചലഞ്ചിനെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് രംഗത്തുവന്നത്.

തന്റെ ഉപജീവനമാർഗമായിരുന്ന ആടുകളെ വിറ്റുകൊണ്ട് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 61കാരിയായ കൊല്ലം സ്വദേശിനി സുബൈദ ഉമ്മ പണം നൽകിയ കാര്യം വാർത്തയായിരുന്നു. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശ്രീജിത്തിന്റെ പരിഹാസം. ഒരു ആടിന്റെ ചിത്രവും 'ആട് ഒരു ഭീകരജീവിയാണ്' എന്നുള്ള വാചകവും ഉൾപ്പെട്ട ഒരു കാർഡ് തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി ഉള്ളതൊക്കെ വിറ്റ് സംസ്ഥാന സർക്കാരിനു പണം കൊടുത്ത പാവങ്ങൾക്ക് ആ പണം തിരിച്ചുകൊടുക്കാനുള്ള നല്ല മനസ് സർക്കാർ കാണിക്കണമെന്നാണ് ശ്രീജിത് പണിക്കർ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങൾ സ്വയംതന്നെ വാക്സിൻ വാങ്ങണം എന്നതായിരുന്നു നേരത്തെ കേന്ദ്രത്തിന്റെ നയം.

ലോക യോഗാ ദിനമായ ജൂൺ 21 മുതലായിരിക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കുക. കേന്ദ്ര സർക്കാ‌ർ വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 75 ശതമാനം വാക്‌സിൻ കേന്ദ്ര സ‌ർക്കാ‌ർ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങി നൽകും. 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. എന്നാൽ ഇവ പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവൂവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് ചുവടെ:

'എന്നാലുമെന്റെ മോദീജീ...
ബല്ലാത്ത ചെയ്ത്തായിപ്പോയി പഹയാ...
ഒരു മാസം മുൻപേ ഇതു പറഞ്ഞിരുന്നെങ്കിൽ ഞാൻ പഴയ സ്ഥലത്ത് കഴിയുമായിരുന്നല്ലോ...
[വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി ഉള്ളതൊക്കെ വിറ്റ് സംസ്ഥാന സർക്കാരിനു പണം കൊടുത്ത പാവങ്ങൾക്ക് ആ പണം തിരിച്ചുകൊടുക്കാനുള്ള നല്ല മനസ്സ് സർക്കാർ കാണിക്കണം]'

social-media-post

content details: sreejith panicker makes fun of vaccine challenge after modi announces that vaccine will be given free of cost.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEJITH PANICKER, BJP, KERALA, INDIA, VACCINE CHALLENGE, SOCIAL MEDIA, CCM PINARAYI VIJAYAN, NARENDRA MODI, CPM, VACCINE, COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.