മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ അവസാനത്തോടെ റിലീസിനെത്തും. ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോണിൽ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണിത്. കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ.എസ്, ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ഒരു ഡ്രൈവർ, അയാൾക്ക് പല സമയങ്ങളിൽ പലരോടായി പറയേണ്ടി വരുന്ന കള്ളങ്ങൾ, അയാൾ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങൾ, ഇവയൊക്കെയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിർവഹിക്കുന്നു. എഡിറ്റർ -പരീക്ഷിത്ത്, കല- വിഷ്ണു രാജ്, മേക്കപ്പ് -ജാഫർ, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ ചക്കാലയ്ക്കൽ, പ്രൊജ്രക്ട് ഡിസൈനർ -വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടർ -അഖിൽ ആനന്ദ്, അസ്സോ: കാമറമാൻ- അഖിൽ കോട്ടയം, ടൈറ്റിൽ -റിയാസ് വൈറ്റ് മാർക്കർ, സ്റ്റിൽസ് -ഫ്രാങ്കോ ഫ്രാൻസിസ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |