തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന ഭാരവാഹികളെ അദ്ധ്യക്ഷൻ പി.സി. ചാക്കോ പ്രഖ്യാപിച്ചു. പി.കെ. രാജൻ മാസ്റ്റർ വൈസ് പ്രസിഡന്റായി തുടരും. കോൺഗ്രസ് സംസ്ഥാന നേതൃപദവികളിൽ നിന്ന് എൻ.സി.പിയിലെത്തിയ അഡ്വ. പി.എം. സുരേഷ്ബാബു, ലതിക സുഭാഷ് എന്നിവർ പുതിയ വൈസ് പ്രസിഡന്റുമാരാകും. കെ.ആർ. രാജൻ (കോട്ടയം), എ.വി. വല്ലഭൻ, പ്രൊഫ. ജോബ് കാട്ടൂർ,സുബാഷ് പുഞ്ചക്കോട്ടിൽ, വി.ജി. രവീന്ദ്രൻ, ഡോ. സി.പി.കെ. ഗുരുക്കൾ, മാത്യൂസ് ജോർജ്ജ് , സാഖ് മൗലവി, എം. അലിക്കോയ, ആലീസ് മാത്യൂ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹിക്കും. പുനഃസംഘടിപ്പിച്ച സമിതിയുടെ ആദ്യയോഗം ഇന്ന് വൈകിട്ട് മൂന്നിന് ഓൺലൈനിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |