പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. മീനച്ചിലാറിന് കുറുകെ നിർമ്മിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം രണ്ട് വർഷമായി മുടങ്ങിക്കിടക്കുകയാണെന്ന് സബ്മിഷൻ അവതരിപ്പിച്ച് കൊണ്ട് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. ചേർപ്പുങ്കലിൽ ഇപ്പോൾ നിലവിലുള്ള വീതികുറഞ്ഞ പാലത്തിലൂടെ ഒരു വശത്തേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാൻ കഴിയുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |