തൃശൂർ: കൊവിഡിൽ ജില്ലയുടെ മൊത്തക്കണക്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ടി.പി.ആർ പത്തിന് മുകളിൽ. രണ്ട് പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനടുത്തായത് ആശങ്ക ഉണർത്തുന്നു.
ഞായറാഴ്ചത്തെ കണക്ക് പ്രകാരം ജില്ലയിലെ ടി.പി.ആർ 14.24 ആണ്. വടക്കേക്കാട് പഞ്ചായത്തിൽ 50 ഉം തിരുവില്വാമലയിൽ 42.86 ശതമാനവുമാണ് ടി.പി.ആർ. പഞ്ചായത്തുകളിൽ 24 പഞ്ചായത്തുകളിൽ മാത്രമാണ് പത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കോർപ്പറേഷൻ/നഗരസഭകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് പത്തിൽ താഴെ ടി.പി.ആറുള്ളത്. ഗുരൂവായൂർ നഗരസഭയിലാണ് ഏറ്റവും ഉയർന്ന ടി.പി.ആർ 23.91. രോഗികളൊന്നുമില്ലാത്ത രണ്ട് പഞ്ചായത്തുകളാണ് ഉള്ളത്. കുഴൂർ, ഒരുമനയൂർ പഞ്ചായത്തുകൾ. മൂവായിരത്തിന് മുകളിലായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ചത്തെ ട്രിപ്പിൾ ലോക്ക് ഡൗണിന് ശേഷമാണ് രണ്ടായിരത്തിലേക്ക് താഴ്ന്നത്. ലോക്ക് ഡൗൺ ജില്ലയിൽ തുടരുമ്പോഴും തദ്ദേശസ്ഥാപനങ്ങളിലെ ടി.പി.ആർ കുറയാത്തത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നു. കൊവിഡ് രോഗികളിൽ കുട്ടികളുടെ എണ്ണം ഏറിവരുന്നതും ആശങ്കയുയർത്തുന്നു. ഞായറാഴ്ചയിലെ 1417 കൊവിഡ് രോഗികളിൽ 119 കുട്ടികളാണുള്ളത്. പലപ്പോഴും പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം കുറയുമ്പോൾ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ കൂടുതൽ നിയന്ത്രണം വേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്.
വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ടി.പി.ആർ
പഴയന്നൂർ 39.86
മണലൂർ 37.80
വള്ളത്തോൾ നഗർ 37.10
കാട്ടൂർ 33.33
കയ്പ്പമംഗലം 32.58
നടത്തറ 32.31
പുന്നയൂർക്കുളം 30.95
ചേർപ്പ് 30.00
30 ന് താഴെ
കാടാങ്കോട് 28.57
കാറളം 28.57
കോടശ്ശേരി 27.69
കാട്ടകാമ്പൽ 25.40
താന്ന്യം 24.24
അന്നമനട 23.81
പാഞ്ഞാൾ 23.08
പാണഞ്ചേരി 22.73
തെക്കുംകര 21.55
നാട്ടിക 21.43
അരിമ്പൂർ 21.28
ദേശമംഗലം 20.31
ആളൂർ 20.00
കോർപറേഷൻ/നഗരസഭകൾ
ഗുരുവായൂർ 23.91
വടക്കാഞ്ചേരി 17.04
ഇരിങ്ങാലക്കുട 13.79
ചാലക്കുടി 13.71
കുന്നംകുളം 12.43
തൃശൂർ 9.26
ചാവക്കാട് 9.20
കൊടുങ്ങല്ലൂർ 7.32
കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർക്കശമാക്കും. ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാലേ രോഗാവസ്ഥയെ തരണം ചെയ്യാനാകൂ.
ഡോ. കെ.ജെ. റീന
ജില്ലാ മെഡിക്കൽ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |