SignIn
Kerala Kaumudi Online
Thursday, 25 April 2024 3.24 PM IST

സംസ്ഥാനത്ത് പെ​ട്രോ​ൾ വില 100 കടന്നു

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറു കടന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് പ്രീമിയം പെട്രോൾ സെഞ്ചുറി തികച്ചത്. ഈ മാസം നാലാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. അഞ്ച് ആഴ്ചയ്ക്കുള്ളിൽ 37 തവണ വില വർധന ഉണ്ടായി.

പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്നലെ വർധിപ്പിച്ചത്. തിരുവനന്തപുരം വെളളയമ്പലത്ത് 100 രൂപ 20 പൈസയും പാറശ്ശാലയിൽ 101 രൂപ 14 പൈസയുമാണ് പ്രീമിയം പെട്രോൾ വില. സുൽത്താൻബത്തേരിയിൽ 100 രൂപ 24പൈസയായി.

എസ്.എം.എസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ, ആർഎസ് പി <സ്‌പേസ്> ഡീലർ കോഡ് ഒഫ് പെട്രോൾ പമ്പ് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കുക.

 കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ധന വില വർധിപ്പിച്ചത്- 44 തവണ
 കുറച്ചത് - നാല് തവണ മാത്രം

 135 ജില്ലകളിൽ പെട്രോൾ വില 100 കടന്നു.

 ആദ്യമായി 100 കടന്നത് - രാജസ്ഥാനിൽ

 പെട്രോൾ ഒന്നിച്ച് അടിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരൊക്കെ മൂന്നും നാലും ലിറ്റർ പെട്രോൾ ഒന്നിച്ച് അടിക്കുന്നത് നിർത്തി-

തോമസ് വൈദ്യൻ, പമ്പുടമ

 രണ്ടാം ലോക്ക് ഡൗണിന് മുന്നേ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഇന്ധന വില വർദ്ധന മൂലം പ്രവർത്തിക്കാൻ സാധിക്കാത്തതുപോലെ ആയിരുന്നു. ഫീസടവുകൾ ഓൺലൈൻ ആയതിനു പിന്നാലെയുളള്ള ഇന്ധന വിലവർധനവ് ഈ മേഖലയുടെ പ്രവർത്തനത്തിന് വെല്ലുവിളി ആകും-

സനീഷ്, ഡ്രൈവിംഗ് സ്‌കൂൾ ഉടമ.

 ഇന്ധന വിലവർദ്ധനയ്ക്ക് പിന്നാലെ അവശ്യ സാധനങ്ങളുടൈ വില വർധിക്കുമെന്നുള്ളത് സാധാരണക്കാരന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

വിഷ്ണു, ‌ടൂ വീലർ ഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PETROL PRICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.