തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 10 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കമ്മിഷൻ പ്രവർത്തനം അവസാനിപ്പിച്ച 2021 ഏപ്രിൽ 30വരെ 10,79, 29,050 രൂപയാണ് ചെലവായത്. 13 റിപ്പോർട്ടുകൾ കമ്മിഷൻ സമർപ്പിച്ചെങ്കിലും ഒരു ശുപാർശ പോലും കഴിഞ്ഞ സർക്കാർ നടപ്പാക്കിയിട്ടില്ല. സമയബന്ധിതമായി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായ സമിതി അവ പരിശോധിച്ച് വരുന്നതായി മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |