ഹൈദരാബാദ്: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനാൽ ആന്ധ്രാപ്രദേശിൽ കർഫ്യൂ ഈ മാസം 20 വരെ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് കർഫ്യൂ നീട്ടാൻ ധാരണയായത്. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം രാവിലെ 8 മുതൽ 2 മണി വരെയാക്കി. നിലവിൽ മേയ് അഞ്ചിന് പ്രഖ്യാപിച്ച കർഫ്യൂ ജൂൺ പത്തിന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |