തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂൺ 9) അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലായ് 31 അർദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം.
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ, ഭക്ഷ്യകിറ്റ് എന്നിവ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
അന്യസംസ്ഥാന ബോട്ടുകൾ നിരാേധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകണം. ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് കൊല്ലം നീണ്ടകര ഹാർബർ മുൻവർഷത്തെപ്പോലെ തുറന്നുകൊടുക്കും. കടലിൽ പോകുന്നവർ ബയോമെട്രിക് ഐ.ഡി കാർഡ് /ആധാർകാർഡ്,ലൈഫ് ജാക്കറ്റ് എന്നിവ കരുതണം.
ട്രോളിംഗ് സമയത്ത് ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. നിരീക്ഷണത്തിന് കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമെങ്കിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |