കൊവിഡ് സംശയങ്ങൾക്ക് വിളിക്കാം
കൊല്ലം: കൊവിഡ് ചികിത്സയിലുള്ളവർക്കും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും ഭേദമായവർക്കും ആരോഗ്യ - മാനസിക പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഇനി വിരൽത്തുമ്പിലുണ്ട് ഡോക്ടർമാർ. നന്മ ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്കുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് ആഴ്ചയിൽ എല്ലാ ദിവസവും സേവനം സൗജന്യമായി ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം.
വിളിക്കേണ്ട നമ്പർ: 8943270000, 8943160000
എന്തൊക്കെ ചോദിക്കാം?
1. മരുന്ന് സംബന്ധമായ സംശയങ്ങൾ
2. ഗുളികകൾ കഴിക്കുന്ന രീതി
3. ആരോഗ്യപ്രശ്നങ്ങളിലുള്ള സംശയനിവാരണം
4. രോഗാധിക്യത്താലുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങൾ
5. ശാരീരിക മാറ്റങ്ങളിലെ പ്രതിവിധി
പരിഭ്രമം അല്ല പ്രതിവിധി
1. മുറിക്കുള്ളിൽ തന്നെ കഴിയുക
2. പ്രായമായവർ, കുട്ടികൾ, രോഗം ഇല്ലാത്തവർ എന്നിവരുമായി സമ്പർക്കം ഒഴിവാക്കുക
3. ദിവസവും മൂന്നുനേരം രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുക
4. ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ കുറഞ്ഞാൽ ആശുപത്രികളുമായി ബന്ധപ്പെടണം
5. ചെറിയ പനി, തലവേദന, ശരീരവേദന എന്നിവയ്ക്ക് ആശുപത്രിയിൽ പോകേണ്ട കാര്യമില്ല
''
കൊവിഡ് സാഹചര്യത്തിൽ സ്വതന്ത്രമായി ഡോക്ടറോട് സംശയങ്ങൾ ചോദിക്കാനും പരിഹാരം കാണാനും പദ്ധതിയിലൂടെ കഴിയും.
സാം.കെ. ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |