SignIn
Kerala Kaumudi Online
Thursday, 25 April 2024 12.53 AM IST

ഉവൈസ് ഗോകുലത്തിൽ

uvaiz-gokulam

തിരുവനന്തപുരം : കഴിഞ്ഞ സീസണിൽ കെ.എസ്.ഇ.ബി ക്കു വേണ്ടി കേരള പ്രിമിയർ ലീഗിൽ കളിച്ച നിലമ്പൂർ സ്വദേശിയായ ഡിഫൻഡർ മുഹമ്മദ് ഉവൈസ് ഗോകുലം കേരള എഫ്.സിയിലെത്തി. 22കാരനായ ഉവൈസ് ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ബെംഗളൂരു യുണൈറ്റഡ് എഫ്.സിക്കും, എഫ്.സി കേരളയ്ക്കും വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ഓസോൺ എഫ്.സിയുടെ നായകനായിരുന്നു. എം.എസ്.പി അക്കാഡമിയിലൂടെ വളർന്ന ഉവൈസ്, ഭാരത് എഫ് സി, സുദേവ, മോഹൻ ബഗാൻ എന്നിവർക്കും വേണ്ടി അക്കാഡമി തലത്തിൽ കളിച്ചിട്ടുണ്ട്.

"ഉവൈസിനെ പോലെ വളർന്നു വരുന്ന താരങ്ങൾക്കു അവസരം കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഉവൈസിനു എല്ലാവിധ ആശംസകളും നേരുന്നു," ഗോകുലം ഗോപാലൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UVAIZ GOKULAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.