മാഡ്രിഡ്: യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് ടീമിന് തിരിച്ചടിയായി ക്യാപ്ടന് സെർജിയോ ബുസ്ക്വെറ്റ്സിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. മറ്റ് താരങ്ങളെല്ലാം നെഗറ്റീവാണെന്ന് ടീം അറിയിച്ചു.
ബുസ്ക്വെറ്റ്സ് പോസിറ്റീവായ വാർത്തപുറത്തുവന്നതോടെ ആശങ്കയിലായത് പോർച്ചുഗൽ ടീമും ക്യാപ്ടൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. വെള്ളിയാഴ്ച പോർച്ചുഗലിനെതിരേ നടന്ന സന്നാഹ മത്സരത്തിൽ കളിച്ചിരുന്ന ബുസ്ക്വെറ്റ്സ് അതിന് ശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. മത്സരത്തിനു മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം കെട്ടിപ്പിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |