തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി കെ.അനിൽകുമാറിന്റെ പിതാവ് മണ്ണന്തല ഇടയിലക്കോണത്ത് നളന്ദയിൽ കെ.കൃഷ്ണൻ നായർ (90) നിര്യാതനായി.പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1940കളിൽ തിരുവനന്തപുരം നഗരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. മികച്ച വാഗ്മിയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം,
കർഷക സംഘം എന്നിവയിൽ സജീവമായിരുന്നു. ഐക്യകേരള സംസ്ഥാന രൂപീകരണത്തിനുശേഷംതിരുവിതാംകൂറിൽ നിന്നു മലബാർ മേഖലയിൽ ജോലി ചെയ്യുന്നതിന് സർക്കാർ നിയോഗിച്ച ആദ്യ സംഘത്തിലെ ഉദ്യോഗസ്ഥരിൽ പ്രമുഖനായിരുന്നു.
ഭാര്യ പാണൻവിള പാർക്കാന്തറ കുടുംബാംഗം ബി.രാജലക്ഷമി. മറ്റുമക്കൾ: പി.ആർ. ജമീല കുമാരി (റിട്ട.എച്ച്.എസ്.എ പി.എച്ച്.എം.കെ.എം.എച്ച്.എസ് പനവൂർ), പി.ആർ.ലൈല കുമാരി (റിട്ട.ടെലിഗ്രാഫിസ്റ്റ്,പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), പി.ആർ. ഷീലകുമാരി, പരേതനായ കെ.സനൽ കുമാർ (മറൈൻ എൻജിനീയർ).മരുമക്കൾ: സി.കെ മധുസൂദനൻ നായർ (റിട്ട എൻജിനീയർ,അബുദാബി),എസ്.ശ്രീകുമാർ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ,ഫിംഗർ പ്രിന്റ് ബ്യൂറോ), പരേതനായ കെ.മുരളീധരൻ നായർ (ഹിന്ദുസ്ഥാൻ പെട്രോളിയം) ,ദീപ സനൽകുമാർ, അഡ്വ. മിനി അനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |