ആലത്തൂർ: യുവതിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് ആഭരണങ്ങൾ കവർന്നു. ചിറ്റിലഞ്ചേരി കോന്നല്ലൂർ നാരായണന്റെ മകൻ മഹേഷിന്റെ ഭാര്യ അനിതയുടെ എട്ടുപവൻ വരുന്ന രണ്ട് മാലയും കൈചെയിനുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം.
വീട്ടുപണി ചെയ്യുകയായിരുന്ന അനിതയുടെ വീടിന് പുറകിലൂടെ എത്തിയ മോഷ്ടാവ് കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആഭരണം കവർന്നെടുക്കുകയായിരുന്നു. വീട്ടുകാർ ഉണരുന്നതിന് മുമ്പേ മോഷ്ടാവ് രക്ഷപ്പെട്ടു. രണ്ട് ദിവസമായി കല്ലത്താണി പെട്രോൾ പമ്പിലും അഞ്ചോളം വീടുകളിലും മോഷണശ്രമം നടന്നിരുന്നു. ആലത്തൂർ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |