SignIn
Kerala Kaumudi Online
Thursday, 25 April 2024 9.55 AM IST

'ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ കൊണ്ടുപോകും, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകും'; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരൻ

sudhakaran

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി തന്നെ നിയമിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് കെ.സുധാകരൻ എം.പി. വളരെ സന്തോഷത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. കേരളത്തിൽ

പാർട്ടിയെ തിരികെ കൊണ്ടുവരാനുള‌ള രാഹുൽഗാന്ധിയുടെയും ഹൈക്കമാന്റിന്റെയും ആവശ്യം ആ ദൗത്യമാണ് താൻ ഏ‌റ്റെടുക്കുന്നതെന്നും സുധാകരൻ അറിയിച്ചു. ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ താൻ തിരികെ കൊണ്ടുവരും. ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനം, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പേട്ടയിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പിന് മുകളിലാണ് പാർട്ടിയെന്ന് താൻ വിശ്വസിക്കുന്നു. കേരളത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കും. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അതെല്ലാം മാ‌റ്റി പഴയ ശക്തമായ കോൺഗ്രസായി മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു. അേർഹതപ്പെട്ട, കഴിവുള‌ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്ന് സുധാകരൻ പറഞ്ഞു.

ഗ്രൂപ്പ് സംബന്ധമായ ചോദ്യങ്ങൾക്ക് കരുതലോടെയാണ് സുധാകരൻ പ്രതികരിച്ചത്. പാ‌ർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുമെന്നും തീരുമാനം അണികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി അർപ്പിച്ച വിശ്വാസം താൻ സംരക്ഷിക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN, KPCC PRESIDENT, RESPONDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.