ദുബായ്: ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലായ് ആറുവരെ നീട്ടി യു.എ.ഇ. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ജൂലായ് ആറുവരെ പ്രവേശനമില്ലെന്ന് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ജൂലായ് ആദ്യ ആഴ്ചയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 24നാണ് യു.എ.ഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂൺ 30ഓടെ വിലക്ക് നീക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |