SignIn
Kerala Kaumudi Online
Friday, 19 April 2024 6.38 AM IST

കോന്നിയിൽ പഠനം ഉറപ്പാക്കാൻ എഡ്യൂ കെയർ ഇ ലേണിംഗ് ചലഞ്ച്

digital-learning

കോന്നി : നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ എഡ്യൂകെയർ ഇ ലേണിംഗ് ചലഞ്ച് പദ്ധതി വരുന്നു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കുകയും നെ​റ്റ് വർക്ക് കവറേജ് ഇല്ലാത്ത പ്രദേശത്ത് കവറേജ് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. സംഘടനകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കു, ജനപ്രതിനിധികൾക്കും സ്‌കൂൾ പി.ടി.എ കൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് മൊബൈൽ ഫോൺ നല്കാം. 4ജി സൗകര്യമുള്ള സ്മാർട്ട് ഫോണുകളാണ് നൽകേണ്ടത്.
പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നല്കുകയോ ഉപയോഗയോഗ്യമായ പഴയ സ്മാർട്ട് ഫോണുകൾ പദ്ധതിയിലേക്ക് നല്കുകയോ ചെയ്യാം. പദ്ധതിയിലേക്ക് പണം സ്വീകരിക്കില്ല.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരങ്ങൾ സ്‌കൂൾ ഹെഡ്മാസ്​റ്റർമാർ എം.എൽ.എയെ രേഖാമൂലം അറിയിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഹെഡ്മാസ്​റ്റർമാരുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഹെഡ്മാസ്​റ്റർമാർ നല്കുന്ന ലിസ്​റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സഹായം നല്കും.
നെ​റ്റ് വർക്ക് പ്രശ്‌നം നിലനില്ക്കുന്നിടത്ത് കവറേജ് ലഭ്യമാക്കാൻ മൊബൈൽ കമ്പനി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.

കേബിൾ ടി.വി അസോസിയേഷനേയും ഇതിന്റെ ഭാഗമാക്കും.

രാജേഷ് ആക്ലേത്താണ് പദ്ധതിയുടെ കോ ഓർഡിനേറ്റർ.


ഓൺലൈൻ പഠന സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കും. പ്രതിസന്ധി ഘട്ടത്തിൽ സുഗമമായ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കാൻ കൂട്ടായ സഹകരണം ഉണ്ടാകണം.

കെ.യു. ജനീഷ് കുമാർ (എം.എൽ.എ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.