തിരുവനന്തപുരം: കാർഷിക ലോണുകൾക്ക് മൊറട്ടോറിയം നീട്ടി നൽകുന്നത് അടുത്ത സ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗം പരിഗണിക്കുമെന്ന് ധനമന്ത്റി കെ.എൻ. ബാലഗോപൽ നിയമസഭയെ അറിയിച്ചു. 2021 മാർച്ച് ഒന്നിനും ജൂൺ 30നുമിടയിൽ പുതുക്കേണ്ട ഹ്രസ്വകാല കാർഷിക വായ്പകൾ ഈ മാസം 30ന് പുതുക്കിയാൽ മതിയാകും. പുതുക്കുന്ന വായ്പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്നും സബ്സിഡി ലഭിക്കുമെന്നും മാത്യു കുഴൽനാടൻ,കെ. ബാബു, ഷാഫി പറമ്പിൽ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്റി മറുപടി നൽകി. കഴിഞ്ഞ 5വർഷത്തിടെ കിഫ്ബി 64000കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈപദ്ധതികളെല്ലാം വിവിധ ഘട്ടങ്ങളിലാണ്. ചില പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |