SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.20 AM IST

വാക്‌സിൻ ഇനി ദിവസേന 43,000 പേർക്ക്

vaccination

കോഴിക്കോട്: പരമാവധി പേർക്ക് കൊവിഡ് വാക്‌സിനേഷൻ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജില്ലയ്ക്ക് വാക്‌സിനേഷൻ രൂപരേഖ തയ്യാറാക്കി. പ്രതിദിനം 43,000 പേർക്കാണ് ഇനി വാക്‌സിനേഷൻ നൽകും. മതിയായ സൗകര്യങ്ങളോടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ എസ്. സാംബശിവറാവു നിർദ്ദേശം നൽകി.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലെ ജീവനക്കാരെയോ ലഭ്യമാവുന്ന ആശുപത്രി ജീവനക്കാരെയോ നിയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഹെൽത്ത് ഓഫീസർമാരുടെയോ മെഡിക്കൽ ഓഫീസർമാരുടെയോ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടത്. ദിവസംതോറും ഇരുന്നൂറു പേർക്ക് ഈ കേന്ദ്രങ്ങൾ വഴി വാക്‌സിൻ നൽകാനാണ് നിർദ്ദേശം.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 200, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 300, ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 350, താലൂക്ക് ആശുപത്രികളിൽ 500, ജില്ലാ ആശുപത്രികളിൽ 750, ഗവ. ജനറൽ ആശുപത്രിയിൽ 750, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1,000 വീതം 43,000 പേർക്കാണ് പ്രതിദിനം വാക്‌സിനേഷൻ നൽകുക.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് വാക്‌സിനേഷൻ സ്വീകരിക്കാൻ സാധിക്കുക. ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്തവ‌ർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാ പ്രായക്കാർക്കും എല്ലാ ദിവസവും വാക്‌സിനേഷൻ ലഭിക്കും. ആർ.സി.എച്ച് ഓഫീസർ, ഹെൽത്ത് ഓഫീസർ, മെഡിക്കൽ ഓഫീസർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ് നിർവഹണച്ചുമതല.

 ആയിരം കടന്ന് വീണ്ടും

ജില്ലയിൽ 1234 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1213 പേർക്കാണ് രോഗബാധ. 10671 പേരെ പരിശോധനക്ക് വിധേയരാക്കി. 11.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 21 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലുൾപ്പെടെ ചികിത്സയിലായിരുന്ന 1714 പേർ കൂടി രോഗമുക്തതായി. രോഗബാധിതരായി 13807 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ അരിക്കുളം 1,ചെക്യാട് 1,ഫറോക്ക് 4,കടലുണ്ടി 1,കൊടുവള്ളി 1,കോട്ടൂർ 3,കോഴിക്കോട് 2,നാദാപുരം 2,ഒളവണ്ണ 1,പേരാമ്പ്ര 1,പെരുമണ്ണ 1,തൂണേരി 1,വളയം 2.  സമ്പർക്കം കോഴിക്കോട് കോർപ്പറേഷൻ 302,അരിക്കുളം 17,അത്തോളി 8,ആയഞ്ചേരി 4,അഴിയൂർ 18,ബാലുശ്ശേരി 13,ചക്കിട്ടപ്പാറ 7,ചങ്ങരോത്ത് 4,ചാത്തമംഗലം 40,ചെക്യാട് 5,ചേളന്നൂർ 38,ചേമഞ്ചേരി 24,ചെങ്ങോട്ട്കാവ് 14,ചെറുവണ്ണൂർ 9,ചോറോട് 5,എടച്ചേരി 20,ഏറാമല 12,ഫറോക്ക് 27,കടലുണ്ടി 3,കക്കോടി 10,കാരശ്ശേരി 30,കട്ടിപ്പാറ 4,കാവിലുംപാറ 3,കായക്കൊടി 10,കീഴരിയൂർ 2,കോടഞ്ചേരി 16,കൊടിയത്തൂർ 3,കൊടുവള്ളി 14,കൊയിലാണ്ടി 21,കുടരഞ്ഞി 11,കൂരാച്ചുണ്ട് 1,കൂത്താളി 1,കോട്ടൂർ 6,കുന്ദമംഗലം 30,കുുമ്മൽ 2,കുരുവട്ടൂർ 9,കുറ്റ്യാടി 5,മടവൂർ 11,മണിയൂർ 11, മാവൂർ 3,മേപ്പയ്യൂർ 14,മൂടാടി 16,മുക്കം 29,നാദാപുരം 4,നടുവണ്ണൂർ 3,നന്മണ്ട 8,നരിക്കുനി 9,നരിപ്പറ്റ 3,നൊച്ചാട് 1,ഒളവണ്ണ 32,ഓമശ്ശേരി 35, ഒഞ്ചിയം 12,പനങ്ങാട് 11,പയ്യോളി 28,പേരാമ്പ്ര 16,പെരുമണ്ണ 8,പെരുവയൽ 18,പുറമേരി 7,പുതുപ്പാടി 13,രാമനാട്ടുകര 13,തലക്കുളത്തൂർ 4,താമരശ്ശേരി 6,തിക്കോടി 41,തിരുവള്ളൂർ 16,തിരുവമ്പാടി 10,തൂണേരി 8,,ഉള്ള്യേരി 4,ഉണ്ണികുളം 13,വടകര 31,വളയം 8,വാണിമേൽ 1,വേളം 7,വില്യാപ്പള്ളി 10.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.