SignIn
Kerala Kaumudi Online
Saturday, 31 July 2021 5.33 PM IST

സംസ്ഥാനത്ത് ഇന്ന് മുതൽ ദീർഘദൂര ബസ് സർവീസ്

ksrtc

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവിന്റെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പരിമിതമായ ദീർഘദൂര ബസ് സർവീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ 'എന്റെ കെഎസ്ആർടിസി' മൊബൈൽ ആപ്പിലും, www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭ്യമാകും. ഈ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി റിസർവ് ചെയ്യാം.

നാഷണൽ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീർഘദൂര സർവീസുകൾ. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. എന്നാൽ അവശ്യ സർവീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. 13ന് ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര. ഇരുന്നു മാത്രമേ യാത്ര അനുവദിക്കൂ. ആവശ്യമുള്ള യാത്രാരേഖകൾ ഉൾപ്പെടെ കൈയിൽ കരുതണം. ലോക്ക്ഡൗൺ പിൻവലിക്കുന്ന ജൂൺ 17 മുതൽ ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.