SignIn
Kerala Kaumudi Online
Saturday, 20 April 2024 2.55 AM IST

കുഴൽപ്പണക്കേസിൽ വഴിത്തിരിവ് ,​ ഒരു കോടി തിരികെ വേണമെന്ന് ധർമ്മരാജൻ കോടതിയിൽ

praseetha


തൃശൂർ: ഡൽഹിയിൽ ബിസിനസ് ആവശ്യത്തിന് മറ്റൊരാൾ ഏൽപ്പിച്ചതാണ് പണമെന്നും പിടിച്ചെടുത്ത ഒരു കോടി രൂപ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജൻ കോടതിയിൽ. പണം സംബന്ധിച്ച രേഖകളുണ്ടെന്നും ഇതുവരെ കണ്ടെടുത്ത 1.40 കോടി രൂപയും കാറും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട കോടതിയിൽ ഹർജി സമർപ്പിച്ചത്. മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തി സമർപ്പിച്ച ഹർജിയുടെ കോപ്പി പൊലീസിന് കോടതി കൈമാറി.

മുഴുവൻ പണവും കണ്ടെത്താനാകാത്ത പൊലീസിന് ധർമ്മരാജന്റെ ഹർജി പ്രതിസന്ധിയാകും. ധർമ്മരാജൻ കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിലെ വിവരം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും പൊലീസിന് കണ്ടെത്തേണ്ടി വരും. കവർച്ചമുതൽ കണ്ടെത്താനുള്ള അന്വേഷണത്തിൽ വട്ടം കറങ്ങുകയാണ് പൊലീസ്. നേതാക്കളെ ചോദ്യം ചെയ്യുന്നതിനിടെ തെളിവെടുപ്പ് നടത്താനും പണം കണ്ടെത്താനും കഴിഞ്ഞില്ല. 3.5 കോടി രൂപയാണ് കാറിലുണ്ടായിരുന്നതെന്ന് ധർമ്മരാജൻ കോടതിയിൽ ബോധിപ്പിച്ചതിനാൽ ബാക്കിത്തുക കണ്ടെത്താതെ പൊലീസിന് അന്വേഷണം തുടരാനാവില്ല.

കാർപ്പെറ്റിനടിയിൽ ഒളിപ്പിച്ചു

ഏപ്രിൽ ഒന്നിന് ഷംജീറിന്റെ കാർ വാങ്ങി തന്റെ വീട്ടിൽ ഇടുകയായിരുന്നുവെന്നും പണം അതിൽ ഒളിപ്പിച്ചുവെന്നും ധർമ്മരാജൻ ഹർജിയിൽ പറയുന്നു. 3.25 കോടി രൂപ കാർപ്പെറ്റിന് അടിയിലും പിൻസീറ്റിനുള്ളിലുമായി ഒളിപ്പിച്ചു. ബാക്കി 25 ലക്ഷം കറുത്ത ബാഗിൽ കാറിന്റെ പിൻസീറ്റിൽ വച്ചു. ഷംജീർ കാർ എടുക്കുമ്പോൾ 3.5 കോടി രൂപ ഉണ്ടെന്നു പറഞ്ഞിരുന്നില്ല. കറുത്ത ബാഗിൽ 25 ലക്ഷം രൂപയുണ്ടെന്നു മാത്രം പറഞ്ഞു. രണ്ടിനു രാത്രി ഷംജീർ കാറുമായി പുറപ്പെട്ടു. തന്നെ ആക്രമിച്ച് കാറും പണവും ആരോ തട്ടിക്കൊണ്ടുപോയെന്ന് മൂന്നിന് പുലർച്ചെ 4.50ന് ഷംജീർ വിളിച്ചു പറഞ്ഞു. ഷംജീറിന് ഒപ്പം കാറിൽ സഹായിയായി റഷീദ് ഉണ്ടായിരുന്നു. റഷീദിനെ പരിചയമില്ല. തിരഞ്ഞെടുപ്പു പ്രചാരണച്ചട്ടം നിലനിന്നിരുന്നതിനാൽ അപ്പോൾ പരാതി നൽകിയില്ല. ഏഴിന് ഷംജീർ പരാതി നൽകിയപ്പോൾ 25 ലക്ഷം രൂപയെന്നാണ് പറഞ്ഞത്. യഥാർത്ഥത്തിൽ 3.5 കോടി രൂപ ഉണ്ടായിരുന്നു. ഇത് ഡൽഹിയിൽ ബിസിനസിനുള്ള പണമാണ്. അതിന്റെ രേഖകൾ സമർപ്പിക്കുന്നുണ്ട്. ഇപ്പോൾ പിടിച്ചെടുത്ത ഒരു കോടിയിലേറെ രൂപയും കാറും തിരിച്ചു നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

പ്ര​തി​ക​ളെ​ ​ജ​യി​ലി​ലെ​ത്തി വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്തു

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ ​ബാ​ക്കി​ ​പ​ണം​ ​ക​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി​ ​പ്ര​തി​ക​ളാ​യ​ ​ര​ഞ്ജി​ത്,​ ​മാ​ർ​ട്ടി​ൻ,​ ​മു​ഹ​മ്മ​ദ് ​അ​ലി​ ​തു​ട​ങ്ങി​ ​എ​ട്ടു​ ​പേ​രെ​ ​വി​യ്യൂ​ർ​ ​ജി​ല്ലാ​ ​ജ​യി​ലി​ലെ​ത്തി​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തു.
സം​ഭ​വം​ ​ന​ട​ന്ന് ​ര​ണ്ട് ​മാ​സം​ ​പി​ന്നി​ടു​മ്പോ​ഴും​ ​ക​വ​ർ​ച്ച​പ്പ​ണം​ ​മു​ഴു​വ​നാ​യി​ ​ക​ണ്ടെ​ത്തു​ന്ന​ത് ​ഇ​പ്പോ​ഴും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​വെ​ല്ലു​വി​ളി​യാ​യി​ ​തു​ട​രു​ക​യാ​ണ്.​ ​പ​ണ​വും​ ​മ​റ്റ് ​വ​സ്തു​ക്ക​ളു​മാ​യി​ ​ഇ​തേ​വ​രെ​ 1.40​ ​കോ​ടി​യാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്.
ക​വ​ർ​ച്ച​ ​ന​ട​ന്ന് 20​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ണ് ​ആ​ദ്യ​ ​പ്ര​തി​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പി​ന്നീ​ട് 20​ ​പേ​രെ​ ​കൂ​ടി​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കേ​സി​ൽ​ 20​ ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​ ​മൂ​ന്ന് ​പേ​രെ​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടി​ല്ല.​ ​റ​ഷീ​ദ്,​ ​ബ​ഷീ​ർ,​ ​സ​ലാം​ ​എ​ന്നി​വ​രെ​ ​ജ​യി​ലി​ലെ​ത്തി​ ​ചോ​ദ്യം​ ​ചെ​യ്യാ​നാ​ണ് ​നീ​ക്കം.​ ​

സു​രേ​ന്ദ്ര​നെ​തി​രെ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ളു​ണ്ടെ​ന്ന്പ്ര​സീത

ക​ണ്ണൂ​ർ​:​ ​ബി.​ജെ.​ ​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ഘ​ട​ക​ക​ക്ഷി​ ​നേ​താ​വ് ​സി.​ ​കെ.​ ​ജാ​നു​വി​ന് ​പ​ണം​ ​ന​ൽ​കി​യെ​ന്ന​ ​ആ​രോ​പ​ണം​ ​ബ​ല​പ്പെ​ടു​ത്താ​ൻ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി​ ​ജെ.​ആ​ർ.​പി​ ​ട്ര​ഷ​റ​ർ​ ​പ്ര​സീ​ത​ ​അ​ഴീ​ക്കോ​ട്.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​അ​ട​ക്കം​ ​പു​റ​ത്തു​വി​ട്ടു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഹൊ​റൈ​സ​ൺ​ ​ഹോ​ട്ട​ലി​ലെ​ 503ാം​ ​ന​മ്പ​ർ​ ​മു​റി​യി​ൽ​ ​സു​രേ​ന്ദ്ര​നും​ ​സെ​ക്ര​ട്ട​റി​ ​പി.​എ.​ ​ദി​പി​നും​ ​പ​ണ​വു​മാ​യി​ ​എ​ത്തി.​ ​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ​ജാ​നു​വും​ ​പ്ര​സീ​ത​യും​ ​മാ​ർ​ച്ച് ​ആ​റി​ന് ​വൈ​കി​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യി​രു​ന്നു.​ ​പ​ണം​ ​ന​ൽ​കും​ ​മു​ൻ​പ് ​പ​ല​ത​വ​ണ​ ​സു​രേ​ന്ദ്ര​ൻ​ ​പ്ര​സീ​ത​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​തി​ന്റെ​ ​കാ​ൾ​ ​റെ​ക്കോ​ർ​ഡു​ക​ൾ​ ​പ്ര​സീ​ത​ ​പ​ര​സ്യ​പ്പെ​ടു​ത്തി.
സു​രേ​ന്ദ്ര​ന്റെ​ ​പി.​എ​യു​മാ​യി​ ​സി​ .​കെ.​ ​ജാ​നു​ ​സം​സാ​രി​ച്ചു.​ ​ഹോ​ട്ട​ൽ​ ​മു​റി​യു​ടെ​ ​ന​മ്പ​ർ​ ​സി.​കെ.​ ​ജാ​നു​ ​സ​രേ​ന്ദ്ര​നെ​ ​അ​റി​യി​ക്കു​ന്ന​ത് ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്.ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​വ​ച്ചാ​ണ് 10​ ​ല​ക്ഷം​ ​കൈ​മാ​റി​യ​ത്.​ ​ബ​ത്തേ​രി​യി​ലെ​ ​കാ​ര്യം​ ​ഇ​തു​വ​രെ​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ബ​ത്തേ​രി​യി​ലേ​ക്ക് ​വ​രു​ന്ന​തേ​യു​ള്ളൂ.​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നും​ ​പ്ര​സീ​ത​ ​പ​റ​ഞ്ഞു.

കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ഡ​ൽ​ഹി​യിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ബി.​ജെ.​പി​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​വി​ളി​ച്ച​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഡ​ൽ​ഹി​യി​ലെ​ത്തി.​ ​ഇ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ന​ദ്ദ​ ​എ​ന്നി​വ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സും​ ​പ​ണ​മി​ട​പാ​ടു​ ​സം​ബ​ന്ധി​ച്ച​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ഘ​ട​ക​ത്തെ​ ​വെ​ട്ടി​ലാ​ക്കി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കൂ​ടി​ക്കാ​ഴ്ച.

വ്യാ​ജ​ ​വാ​ർ​ത്ത​കൾ പി.​ആ​ർ​ ​രാ​ഷ്ട്രീ​യം: വി.​ ​മു​ര​ളീ​ധ​രൻ

കൊ​ച്ചി​:​ ​സി.​പി.​എം​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ് ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​താ​ണ് ​ബി.​ജെ.​പി​ക്കെ​തി​രാ​യ​ ​വ്യാ​ജ​വാ​ർ​ത്ത​ക​ളെ​ന്ന് ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​തി​ന് ​നേ​തൃ​ത്വം​ ​കൊ​ടു​ക്കു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​അ​ടു​പ്പ​മു​ള്ള​വ​രാ​ണ്.​ ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​-​കൊ​ട​ക​ര​യി​ലെ​ ​ബി.​ജെ.​പി​ ​വേ​ട്ട​-​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യാ​യ​ ​ക്ല​ബ്ബ് ​ഹൗ​സ് ​വ​ഴി​ ​ന​ട​ത്തി​യ​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പ്ര​ധാ​ന​മ​ന്ത്രി​ ​കേ​ര​ള​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ണ്ടി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​മൂ​ന്നം​ഗ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​താ​യാ​ണ് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നു​ ​വാ​ർ​ത്ത​ ​വ​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​നേ​താ​ക്ക​ളോ​ട് ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ,​ ​കേ​ര​ളം​ ​എ​ന്ന​ ​വാ​ക്കു​പോ​ലും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഉ​ച്ച​രി​ച്ചി​ല്ല​ ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​തെ​ന്ന് ​മു​ര​ളീ​ധ​ര​ൻ​ ​വെ​ളി​പ്പെ​ടു​ത്തി.
കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ,​ ​വി.​വി.​രാ​ജേ​ഷ്,​ ​കെ.​വി.​എ​സ് ​ഹ​രി​ദാ​സ്,​ ​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ,​ ​ടി.​ജി.​മോ​ഹ​ൻ​ദാ​സ്,​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ,​ ​ന​വ്യ​ഹ​രി​ദാ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

കു​ഴ​ൽ​പ​ണ​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം
തി​ര​ക്ക​ഥ​ ​അ​നു​സ​രി​ച്ച്:​ ​കൃ​ഷ്ണ​ദാ​സ്

കോ​ഴി​ക്കോ​ട്:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ​ണ​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ച​മ​ച്ച​ ​തി​ര​ക്ക​ഥ​ ​പ്ര​കാ​രം​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളെ​ ​ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് ​പൊ​ലീ​സ് ​ചെ​യ്യു​ന്ന​തെ​ന്ന് ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​വാ​ർ​ത്താ​സ​മ്മേ​ള​നി​ൽ​ ​ആ​ക്ഷേ​പി​ച്ചു.​ ​ബി.​ജെ.​പി​ ​യ്ക്ക് ​കേ​സി​ൽ​ ​ബ​ന്ധ​മി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​സ്ഥ​ലം​മാ​റ്റി​ ​പ​ക​രം​ ​കു​പ്ര​സി​ദ്ധ​രാ​യ​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​ ​ഏ​ല്പി​പ്പി​ച്ച​ത്.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​-​ ​ഹ​വാ​ല​ ​കേ​സു​ക​ളി​ൽ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​അ​ന്വേ​ഷ​ണം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലു​ള്ള​വ​രെ​യും​ ​ക​ട​ന്ന് ​മ​റ്റു​ള്ള​വ​രി​ലേ​ക്ക് ​കൂ​ടി​ ​എ​ത്തു​മെ​ന്ന​ ​സം​ശ​യ​മാ​ണ് ​ബി.​ജെ.​പി​ക്കെ​തി​രെ​യു​ള്ള​ ​പ്ര​തി​കാ​ര​ ​നീ​ക്ക​ത്തി​ന് ​കാ​ര​ണം.​ ​ഇ​തി​നെ​തി​രെ​ 10​ ​ന് ​ബൂ​ത്ത് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​തി​ഷേ​ധ​ ​ധ​ർ​ണ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​കൃ​ഷ്ണ​ദാ​സ് ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAWALA MONEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.