തിരുവനന്തപുരം: ജൂണിലെ റേഷൻ വിതരണം നാള മുതൽ ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഭക്ഷ്യക്കിറ്റ് വിതരണവും ഇതോടൊപ്പം തുടരും.സോഫ്ട്വെയർ ക്രമീകരണം നടത്തുന്നതിനാൽ ഇന്ന് റേഷൻവിതരണം ഉണ്ടാകില്ല.
ലക്ഷദ്വീപ്:സൗജന്യ ഭക്ഷ്യക്കിറ്റ് നൽകണമെന്ന് ഹർജി
കൊച്ചി: ലക്ഷദ്വീപിൽ കൊവിഡ് കർഫ്യൂ പൂർണമായും പിൻവലിക്കുംവരെ ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അമിനി ദ്വീപ് നിവാസിയും ലക്ഷദ്വീപ് വക്കഫ് ബോർഡ് മുൻ അംഗവുമായ കെ.കെ. നസീഹ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്നു പരിഗണിച്ചേക്കും. മത്സബന്ധനവും തെങ്ങു കൃഷിയുമാണ് ദ്വീപിലെ ഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗം.
ലോക്ഡൗണും കർഫ്യൂവും ഏഴു ദിവസം കൂടി നീട്ടിയ പശ്ചാത്തലത്തിൽ ധനസഹായം ഉൾപ്പെടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തി ദ്വീപ് പഞ്ചായത്ത് ഇന്നലെ ജില്ലാ കളക്ടർ എസ്. അസ്കർ അലിയുമായി ചർച്ച നടത്തി.
സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവച്ചു
കോട്ടയം: ലോക്ക്ഡൗൺ 16 വരെ നീട്ടിയ സാഹചര്യത്തിൽ 14ന് നടത്താൻ തീരുമാനിച്ചിരുന്ന കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം മാറ്റിവച്ചതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |