തിരുവനന്തപുരം: കാലവർഷം വെള്ളിയാഴ്ചയോടെ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ന്യൂനമർദ്ദത്തിൽ അറബിക്കടലിൽ നിന്നുള്ള ശക്തമായ കാറ്റ് കേരളത്തിൽ രണ്ടു മൂന്ന് ദിവസം മെച്ചപ്പെട്ട മഴ പെയ്യിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. അതിന്റെ അടിസ്ഥാനത്തിൽ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെമ്പാടും ശക്തമായ മഴയുണ്ടാകും. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ഇന്നലെ പുറപ്പെടുവിച്ചു. നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |