കൊല്ലം: പ്രതിവാര കൊവിഡ് വ്യാപനനിരക്ക് 25ന് മുകളിലുള്ള ചടയമംഗലം, കിഴക്കേ കല്ലട, ഇടമുളയ്ക്കൽ, കൊറ്റങ്കര, മയ്യനാട്, മേലില ഗ്രാമപഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മുതലാണ് നിയന്ത്രണങ്ങൾ.
ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പഴ, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, മീൻ, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പ്രവർത്തിക്കാം. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായിരിക്കണം.
മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, പാചകവാതക വിതരണ ഏജൻസികൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
മറ്റ് നിയന്ത്രണങ്ങൾ
1. റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ, പാൽ ബൂത്തുകൾ എന്നിവ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ
2. ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴര വരെ ഹോം ഡെലിവറി
3. ചന്തകളുടെ പ്രവർത്തനം നിരോധിച്ചു
4. പെട്ടിക്കടകൾ, തട്ടുകടകൾ ഉൾപ്പെടെ വഴിയോര കച്ചവടങ്ങൾ അനുവദനീയമല്ല
5. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല
6. വരവും പോക്കും പൊലീസ് നിയന്ത്രണത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |