കൊച്ചി: കനറാ ബാങ്കിന്റെ നേതൃത്വത്തിൽ ചെല്ലാനത്തെ 333 കുടുംബങ്ങളിൽ പച്ചക്കറി കിറ്റുകൾ വിതരണംചെയ്തു. കൊച്ചി എം.എൽ.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് എറണാകുളം റീജിയണൽ ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജരുമായ അന്നമ്മ സൈമൺ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ജോ.ഡയറക്ടർ ടെസി എബ്രഹാം, അസി. ഡയറക്ടർ സെറീന ഫിലിപ്പ്, അഗ്രികൾച്ചറൽ ഓഫീസർ ഷൈല, കനറാ ബാങ്ക് മാനേജർ മനോഹരൻ, സീനിയർ മാനേജർ ഷോജോ ലോബോ എന്നിവർ പങ്കെടുത്തു. കീഴില്ലം കർഷക സഹകരണ സംഘത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറികളാണ് ബാങ്ക് വിതരണംചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |