SignIn
Kerala Kaumudi Online
Saturday, 20 April 2024 4.15 AM IST

യൂണിവേഴ്‌സിറ്റി പരീക്ഷകൾ നീട്ടുകയോ റദ്ദാക്കുകയോ വേണം: രമ്യ ഹരിദാസ് എം.പി

remya
രമ്യ ഹരിദാസ് എം.പി

തൃശൂർ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലും വിവിധ യൂണിവേഴ്‌സിറ്റികളുടെ വാർഷിക, സെമസ്റ്റർ പരീക്ഷകൾ നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമ്യ ഹരിദാസ് എം.പി ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട് ആവശ്യപ്പെട്ടു.

പൊതുഗതാഗത സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാകാൻ സമയമെടുക്കുമെന്നതിനാൽ താമസസ്ഥലത്തു നിന്നും ഏറെ ദൂരെ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. വാക്‌സിൻ സ്വീകരിക്കാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷകൾക്കായി ഒത്തുചേരുമ്പോഴുണ്ടാകുന്ന സാഹചര്യം രോഗം കൂടുതൽപേരിലേക്ക് പകരാനിടയാക്കുമെന്നും രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.