SignIn
Kerala Kaumudi Online
Thursday, 18 April 2024 7.05 PM IST

പൂജാരി, തടവറയിലെ ഡോൺ

pujari

--------------

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, കേരളത്തിൽ അയാൾ നടത്തിയ ഓപ്പറേഷനുകൾ ഓരോന്നായി കണ്ടെത്താനുള്ള ശ്രമത്തിലാണ്. അണ്ടർവേൾഡ് ഡോൺ ആയി വിലസിയ പൂജാരി ഇപ്പോൾ കൊച്ചി പൊലീസിന്റെ കൂട്ടിലാണ്.

----------------------

ആസ്ട്രേലിയയിലും ലണ്ടനിലും ആഫ്രിക്കൻ രാജ്യങ്ങളിലുമിരുന്ന് കേരളത്തിൽ അധോലോക ഓപ്പറേഷനുകൾ നടത്തിയ രവിപൂജാരി കൊച്ചി പൊലീസിന്റെ കൂട്ടിലാണിപ്പോൾ. കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, കേരളത്തിൽ അയാൾ നടത്തിയ ഓപ്പറേഷനുകൾ ഓരോന്നായി കണ്ടെത്താനുള്ള ശ്രമത്തിലാണ്. കേരളത്തിൽ സ്വന്തം ഇന്റലിജൻസ്, ഓപ്പറേഷൻസ് സംവിധാനങ്ങളുള്ള അണ്ടർവേൾഡ് കിംഗാണ് പൂജാരിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും സംരക്ഷകന്റെ വേഷമാണ് രവിപൂജാരിക്ക് ഉണ്ടായിരുന്നത്. 2016 ഒക്ടോബറിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെയും ഇയാളുടെ പേരിൽ ഭീഷണിയുണ്ടായിട്ടുണ്ട്.

ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി​ ​രാ​ജ്യ​ത്തെ​ ​വി​റ​പ്പി​ക്കു​ന്ന​ ​ര​വി​പൂ​ജാ​രി​ ​എ​ന്ന​ ​ഡോ​ണി​നെ​ ​മാ​ത്ര​മേ​ ​ഇ​ന്ത്യ​ക്കാ​ർക്ക്​ ​അ​റി​യുമായിരുന്നുള്ളൂ.​ ​മ​റ്റൊ​രു​ ​മു​ഖം​ ​കൂ​ടി​യുണ്ടായിരുന്നു ​ഈ​ ​അ​ണ്ട​ർ​വേ​ൾ​ഡ് ​കിം​ഗി​ന്.​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​മാ​യ​ ​സെ​ന​ഗ​ലി​ൽ​ ​'​ആ​ന്റ​ണി​ ​ഫെ​ർ​ണാ​ണ്ട​സ് " ​എ​ന്ന​ ​ക​ള്ള​പ്പേ​രി​ൽ​ ​സാ​മൂ​ഹ്യ​സേ​വ​നം​ ​ന​ട​ത്തി​ ​ഒ​ളി​വു​ജീ​വി​തം​ ​സു​ഖ​ക​ര​മാ​ക്കു​ക​യാ​യി​രു​ന്നു​ ​പൂ​ജാ​രി​ ​ഇ​ത്ര​യും​ ​കാ​ലം.​ ​പെ​ട്രോ​ൾ​ ​പ​മ്പു​ക​ളി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​കു​ടി​വെ​ള്ളം​ ​വി​ത​ര​ണം​ ​ചെ​യ്തും​ ​ആ​ഘോ​ഷ​വേ​ള​ക​ളി​ൽ​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ​വ​സ്ത്ര​ങ്ങ​ളും​ ​പ​ല​ഹാ​ര​ങ്ങ​ളും​ ​ന​ൽ​കി​യും​ ​സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ൽ​ ​പൂ​ജാ​രി​ ​പേ​രെ​ടു​ത്തു.

ന​മ​സ്തേ​ ​ഇ​ന്ത്യ​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​മ്പ​ത് ​ഹോ​ട്ട​ലു​ക​ൾ​ ​അ​വി​ടെ​ ​പൂ​ജാ​രി​ക്കു​ണ്ട്.​ ​മും​ബ​യ് ​പൊ​ലീ​സി​ന്റെ​ ​ലു​ക്ക്ഔ​ട്ട് ​നോ​ട്ടീ​സു​ക​ൾ​ക്കും​ ​തു​ട​ർ​ച്ച​യാ​യ​ ​അ​ഭ്യ​ർ​ത്ഥ​ന​ക​ൾ​ക്കു​മൊ​ടു​വി​ൽ​ ​സെ​ന​ഗ​ലി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ദ​കാ​രി​ലെ​ ​ഒ​രു​ ​ബാ​ർ​ബ​ർ​ഷോ​പ്പി​ൽ​ ​നി​ന്ന് ​പൂ​ജാ​രി​യെ​ ​സെ​ന​ഗ​ൽ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​മു​ടി​ ​നീ​ട്ടി​വ​ള​ർ​ത്തി,​ ​സാ​ത്വി​ക​രൂ​പ​ത്തി​ലാ​യി​രു​ന്ന​ ​പൂ​ജാ​രി​യു​ടെ​ ​ഡി.​എ​ൻ.​എ,​ ​വി​ര​ല​ട​യാ​ള​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യാ​ണ് ​ആ​ൾ​ ​അ​തു​ത​ന്നെ​യെ​ന്ന് ​ഉ​റ​പ്പി​ച്ച​ത്.​ 1994​ൽ​ ​കൊ​ല​ക്കേ​സി​ൽ​ ​പി​ടി​യി​ലാ​യ​പ്പോ​ൾ​ ​മും​ബ​യ് ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ച​ ​വി​ര​ല​ട​യാ​ള​മാ​ണ് ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ട്ട​ത്.​ സെ​ന​ഗ​ലി​ൽ​ ​നി​ന്ന് ​ബം​ഗ​ളുരു​വി​ലെ​ത്തി​ച്ച​ ​പൂ​ജാ​രി​യെ​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തു​ ​വ​രി​ക​യാ​ണ്.​ ​ബം​ഗ​ളു​രു​വി​ൽ​ ​ര​ണ്ട് ​കൊ​ല​പാ​ത​ങ്ങ​ളി​ലു​ള്ള​ ​പ​ങ്ക് ​പൂ​ജാ​രി​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​മ​റ്റ് ​ചി​ല​ത് ​നി​ഷേ​ധി​ക്കു​ക​യും​ ​ചെ​യ്തു. കൊച്ചി പൊലീസിന്റെ കസ്റ്റഡിയിൽ കിട്ടിയതോടെ, കേരളത്തിലെ കൂടുതൽ ഓപ്പറേഷനുകളിൽ പൂജാരിയുടെ പങ്ക് കണ്ടെത്താനാവും.
സെ​ന​ഗ​ലി​ൽ​ ​ക്രി​ക്ക​റ്റ് ​ടൂ​ർ​ണ​മെ​ന്റു​ക​ളും​ ​ഗാ​ന​മേ​ള​ക​ളും​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ​പൂ​ജാ​രി​യു​ടെ​ ​ഹോ​ബി​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സെ​ഗ​ന​ലി​ൽ​ ​ഇ​രു​ന്ന് ​ഇ​ന്ത്യ​യി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ത്താ​നാ​യി​രു​ന്നു​ ​പൂ​ജാ​രി​ക്ക് ​ഹ​രം.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ക​ർ​ണാ​ട​കം,​ ​കേ​ര​ളം,​ ​ഗു​ജ​റാ​ത്ത് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ആ​ളു​ക​ളെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​ ​ത​ട്ടു​ന്ന​ത് ​തു​ട​ർ​ന്നു.​ ​കേ​ര​ള​ത്തി​ലും​ ​പൂ​ജാ​രി​ക്കെ​തി​രെ​ ​നി​ര​വ​ധി​ ​കേ​സു​ക​ളു​ണ്ട്.​ ​ര​വി​പൂ​ജാ​രി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​രി​ൽ​ ​ഷെ​ഹ്‌​ലാ​ ​റ​ഷീ​ദ്,​ ​ഉ​മ​ർ​ ​ഖാ​ലി​ദ്,​ ​ജി​ഗ്‌​നേ​ഷ് ​മേ​വാ​നി,​ ​ക​ർ​ണാ​ട​ക​ ​മു​ൻ​മ​ന്ത്രി ത​ൻ​വീ​ർ​ ​സേ​ട്ട് ​എ​ന്നി​വ​രു​മു​ണ്ട്.​ ​ത​ന്നോ​ട് ​പ​ത്തു​കോ​ടി​ ​ചോ​ദി​ച്ചെ​ന്നാ​ണ് ​ത​ൻ​വീ​ർ​ ​സേ​ട്ടി​ന്റെ​ ​പ​രാ​തി.​ ​മം​ഗ​ളു​രു​വി​ലെ​ ​ശ​ബ്‌​നം​ ​ഡെ​വ​ല​പ്പേ​ഴ്‌​സി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​വെ​ടി​വ​യ്‌​പി​ലും​ ​ര​വി​പൂ​ജാ​രി​ ​പ്ര​തി​യാ​ണ്.


പൂ​ജാ​രിയുടെ കേരളത്തിലെ ഓപ്പറേഷനുകൾ


ര​മേ​ശ് ​ചെ​ന്നി​ത്തല

2016​ഒ​ക്ടോ​ബ​റി​ൽ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​രമേശ് ​ ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു​ ​വി.​ഐ.​പി​ ​ഇ​ര.​ ​ബ്രി​ട്ട​ണി​ൽ​ ​നി​ന്ന് ​+447440190035​ ​മൊ​ബൈ​ൽ​ ​ന​മ്പരിൽ​ ​നി​ന്നാ​ണ് ​ചെ​ന്നി​ത്ത​ല​യ്ക്ക് ​ര​വി​യു​ടെ​ ​ഭീ​ഷ​ണി​സ​ന്ദേ​ശം​ ​എ​ത്തി​യ​ത്.​ ​ഈ​ ​ന​മ്പ​ർ​ ​ഇ​ന്റ​ർ​പോ​ൾ​ ​മു​ഖേ​ന​ ​ബ്രി​ട്ടീ​ഷ് ​പൊ​ലീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ണ്ടെ​ത്താ​ൻ​ ​ഹൈ​ടെ​ക്സെ​ൽ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​വി​ജ​യി​ച്ചി​ല്ല.​ ​ച​ന്ദ്ര​ബോ​സ് ​വ​ധ​ക്കേ​സി​ൽ​ ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ ​മു​ഹ​മ്മ​ദ് ​നി​ഷാ​മി​നെ​ക്കു​റി​ച്ച് ​മോ​ശ​മാ​യി​ ​സം​സാ​രി​ച്ചാ​ൽ​ ​താ​ങ്ക​ളെ​യോ​ ​കു​ടും​ബ​ത്തി​ൽ​ ​ഒ​രാ​ളെ​യോ​ ​വ​ധി​ക്കു​മെ​ന്നാ​ണ് ​ര​വി​ ​പൂ​ജാ​രി​ ​സ​ന്ദേ​ശ​മ​യ​ച്ച​ത്.

മു​ഹ​മ്മ​ദ് ​കു​ഞ്ഞി
കാ​സ​ർ​കോ​ട്ട് ​ബേ​വി​ഞ്ച​യി​ലെ​ ​മ​രാ​മ​ത്ത് ​ക​രാ​റു​കാ​ര​ൻ​ ​മു​ഹ​മ്മ​ദ്കു​ഞ്ഞി​ ​ഹാ​ജി​യു​ടെ​ ​വീ​ടി​നു​ ​നേ​ർ​ക്ക് ​ര​ണ്ടു​വ​ട്ടം​ ​വെ​ടി​വ​യ്പ്പ് ​ന​ട​ത്തി​യ​ത് ​പൂ​ജാ​രി​യു​ടെ​ ​സം​ഘ​മാ​ണെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ 2010​ ​ജൂ​ൺ​ 25​ന് ​രാ​ത്രി​യി​ലും​ 2013​ജൂ​ലാ​യ് 18​ന് ​പു​ല​ർ​ച്ചെ​യു​മാ​ണ് ​വെ​ടി​വ​ച്ച​ത്.​ ​ആ​ദ്യ​വ​ട്ടം​ ​ഹെ​ൽ​മെ​റ്റ് ​ധ​രി​ച്ച് ​ബൈ​ക്കി​ലെ​ത്തി​യ​ ​ര​ണ്ടം​ഗ​സം​ഘം​ ​വീ​ടി​നു​നേ​രെ​ ​മൂ​ന്നു​റൗ​ണ്ട് ​വെ​ടി​വ​ച്ച​ശേ​ഷം​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​ 2013​ൽ​ ​ബൈ​ക്കി​ലെ​ത്തി​യ​ ​ര​ണ്ടു​പേ​ർ​ ​വീ​ട്ടി​ലേ​ക്ക് ​നേ​രി​ട്ട് ​വെ​ടി​വ​ച്ചു.​ ​വെ​ടി​വ​യ്പ്പു​ണ്ടാ​യ​തി​ന് ​ര​ണ്ടു​മാ​സം​ ​മു​ൻ​പ് ​ര​വി​പൂ​ജാ​രി​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​അ​ഞ്ച് ​കോ​ടി​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും​ ​ഹാ​ജി​ ​വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

എം.​കെ.​കു​രു​വിള
സോ​ളാ​ർ​ ​കേ​സി​ലും​ ​ര​വി​പൂ​ജാ​രി​യു​ടെ​ ​പേ​ര് ​ഉ​യ​ർ​ന്നു​വ​ന്നു.​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ​ ​കേ​സ് ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​വ​ധി​ക്കു​മെ​ന്ന് ​ദു​ബാ​യി​ൽ​ ​നി​ന്ന് ​ര​വി​പൂ​ജാ​രി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ​ബം​ഗ​ളു​രു​വി​ലെ​ ​ബി​സി​ന​സു​കാ​ര​ൻ​ ​എം.​കെ.​കു​രു​വി​ള​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ഇ​തേ​ക്കു​റി​ച്ച് ​പി​ന്നീ​ട് ​അ​ന്വേ​ഷ​ണ​മൊ​ന്നും​ ​ന​ട​ത്തി​യി​ല്ല.

പി.​സി.​ജോ​ർ​ജ്ജ്
+8244​ ​എ​ന്ന​ ​ന​മ്പ​രി​ൽ​ ​നി​ന്നു​ള്ള​ ​ഇ​ന്റ​ർ​നെ​​​റ്റ് ​കോ​ളി​ലാ​ണ് ​പി.​സി.​ജോ​ർ​ജി​നെ​ ​പൂ​ജാ​രി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.​ ​നി​ങ്ങ​ൾ​ക്ക് ​അ​യ​ച്ച​ ​സ​ന്ദേ​ശം​ ​ക​ണ്ടി​ല്ലേ​ ​എ​ന്നാ​യി​രു​ന്നു​ ​ആ​ദ്യം​ ​ചോ​ദി​ച്ച​ത്.​ ​ക​ണ്ടി​ല്ല​ ​എ​ന്നു​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​വി​ളി​ക്കു​ന്ന​ത് ​ര​വി​ ​പൂ​ജാ​രി​യാ​ണെ​ന്നു​ ​പ​റ​ഞ്ഞു.​ ​ത​ന്നെ​യും​ ​മ​ക്ക​ളി​ൽ​ ​ഒ​രാ​ളെ​യും​ ​ത​ട്ടി​ക്ക​ള​യു​മെ​ന്നു​മാ​യി​രു​ന്നു​ ​ഭീ​ഷ​ണി.​ ​ര​വി​ ​പൂ​ജാ​രി​ ​സം​സാ​രി​ക്കു​ന്ന​തി​നി​ടെ​ ​'​ഫ്രാ​ങ്കോ​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​ത​നി​ക്കെ​ന്തു​ ​കാ​ര്യം​'​ ​എ​ന്ന് ​മ​​​റ്റൊ​രാ​ൾ​ ​മ​ല​യാ​ള​ത്തി​ൽ​ ​ചോ​ദി​ച്ചു.

കഥ ഇതുവരെ

കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ചു. പഠനം ഉപേക്ഷിച്ച് മുംബയിലേക്ക് വണ്ടികയറി

അന്ധേരിയിലെ ചായത്തട്ടിൽ ചായക്കാരനായി, പിന്നീട് സ്വന്തമായി ചായത്തട്ട് തുടങ്ങി

ഡോംബിവാലി കേന്ദ്രീകരിച്ച് ചെറിയ ക്വട്ടേഷനുകൾ ഏറ്റെടുത്തു തുടങ്ങി

ബാലാ സാൾട്ടെ എന്ന ദാദയെ കൊലപ്പെടുത്തി ദാദാമാരുടെ കൂട്ടത്തിൽ ഇടംനേടി

ഛോട്ടാരാജന്റെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതോടെ തലവര മാറി

ഛോട്ടാരാജന്റെ വിശ്വാസം പിടിച്ചുപറ്റി വലംകൈയായി മാറി

ഉന്നംതെറ്റാതെ നിറയൊഴിക്കുന്ന ഷാർപ്പ് ഷൂട്ടർ മുംബയിൽ അതിപ്രശസ്തനായി

1990 ൽ ദുബായിലേക്ക് രവിപൂജാരിയെ ദാവൂദിന്റെ ഡി കമ്പനി നിയോഗിച്ചു.

അവിടെ വൻകിട ഹോട്ടൽ, കെട്ടിടനിർമാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി

മുംബയ് സ്ഫോടനത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി തെറ്റി

ബാങ്കോക്കിൽ 2000ൽ ഛോട്ടാരാജനെ കൊല്ലാൻ പൂജാരിയുടെ ശ്രമം

സത്താമുമായി ചേർന്ന് പൂജാരി സ്വന്തം അധോലോകസംഘം തുടങ്ങി

ഏറെക്കാലം ആസ്ട്രേലിയയിൽ താമസം, പിന്നീട് ആഫ്രിക്കയിലേക്ക് മാറി

കൊച്ചിയിലെ നടി ലീനമരിയാ പോളിനെ വിളിച്ച് 25കോടിരൂപ ആവശ്യപ്പെട്ടു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAVI PUJARI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.