SignIn
Kerala Kaumudi Online
Monday, 14 June 2021 7.23 AM IST

84 ദിവസം ജയിലിൽ കിടന്നു, ശിക്ഷിച്ച ജഡ്ജിയെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഒറ്റക്കാര്യം ചോദിച്ചു; വെളിപ്പെടുത്തലുമായി ബാബുരാജ്

actor-baburaj

84 ദിവസത്തെ ജയിൽ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താൻ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു.

ജയിലിൽ പോകേണ്ടിവന്ന കേസിൽ മരിച്ചയാളെ താൻ നേരിട്ട് കണ്ടിട്ടുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസിന് രാഷ്ട്രീയമാനം ഉള്ളതിനാൽ തന്നെ അതിൽപെടുത്താൻ എളുപ്പമായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

അന്ന് തന്നെ ശിക്ഷിച്ച ജഡ്ജിയെ വർഷങ്ങൾ കഴിഞ്ഞ് കണ്ടതിനെക്കുറിച്ചും നടൻ വെളിപ്പെടുത്തി. 'അന്ന് ഞാൻ ചോദിച്ചു, എന്തിനാണ് മാഡം അന്നെന്നെ ശിക്ഷിച്ചതെന്ന്. സാഹചര്യം പ്രതികൂലമായിരുന്നു എന്നായിരുന്നു അവരുടെ മറുപടി.'- ബാബുരാജ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR BABU RAJ, POLICE CASE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.