SignIn
Kerala Kaumudi Online
Thursday, 25 April 2024 10.22 AM IST

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമ്മരാജൻ; മതിയായ രേഖകളില്ലെന്ന് കോടതി

kodakara

​​​കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്‍റെ ഹർജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആർ എസ് എസ് പ്രവർത്തകനായ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.

അതേസമയം, കൊടകരകുഴൽപ്പണ കേസ് അന്വേഷണം ബി ജെ പി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധർമരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പൊലീസിന്‍റെ സംശയം. ഹവാല ഇടപാടിലെ പൊലീസ് കണ്ടെത്തലുകളും തുടർ അന്വേഷണസാദ്ധ്യതകളും വ്യക്തമാക്കി സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്‍റിന് റിപ്പോ‍ർട്ട് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KODAKARA, DHARMARAJAN, BLACK MONEY CASE, IRINJALAKUDA MAJISTRATE, BJP, KERALAPOLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.