പ്രേമത്തിലൂടെ മേരിയായി മലയാളികളുടെ മനം കവർന്ന നടിയാണ് അനുപമ പമേശ്വരൻ.ചുരുങ്ങിയ സിനിമകൾ മാത്രം മലയാളത്തിൽ ചെയ്ത അനുപമ തെലുങ്കിലേക്ക് അങ്ങേറിയപ്പോൾ അവിടുത്തെ സൂപ്പർ നായികയായി മാറി. തെലുങ്കിൽ ഒന്നിനു പിറകെ ഒന്നായി സിനിമകളാണ് നടിയ്ക്ക്. 18 പേജസ് എന്ന ചിത്രമാണ് ഇനി അനുപമയുടേതായി റിലീസിന് ഒരുങ്ങുന്നത്. നായകൻ നിഖിൽ സിദ്ധാർത്ഥ്. ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ രസകരമായ വീഡിയോ ഇപ്പോൾ നിഖിൽ പുറത്തുവിട്ടിരിക്കുകയാണ്.
18 പേജസിന്റെ പോസ്റ്റർ ഫോട്ടോഷൂട്ടിനായി നിൽക്കുമ്പോൾ അനുപമ ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം. ഞാൻ കണ്ടതിൽ ഏറ്റവും സന്തോഷമുള്ള മനുഷ്യൻ എന്നാണ് അനുപമയെ കുറിച്ച് നിഖിൽ ട്വിറ്ററിൽ എഴുതിയത്. സായ് പല്ലവിയും നാഗ ചൈതന്യയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിലെ സാരങ്ക ഡറിയ എന്ന പാട്ടിനാണ് അനുപമ ഡാൻസ് ചെയ്യുന്നത്. എന്നാൽ ഷോട്ട് റെഡിയാവുമ്പോൾ പെട്ടെന്ന് മുഖഭാവം മാറി, ഷൂട്ടിന് തയ്യാറാകുന്നത് കാണാം. നന്ദിനി എന്നാണ് 18 പേജസിൽ അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |