ഗോസിപ്പ് കോളങ്ങളിൽ ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും നിറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി താൻ കത്രീനയുമായി പ്രണയത്തിലാണെന്ന് വിക്കി വെളിപ്പെടുിത്തിയിരിക്കുന്നു. 'എല്ലാം സത്യമാണ്. ഞങ്ങൾ പ്രണയത്തിലാണ്. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തനിക്ക് പ്രശ്നമാകുമെന്ന് കരുതുന്നു'. വിക്കിയുടെ വാക്കുകൾ. ഇതിനുപിന്നാലെ നിരവധിപേരാണ് താരജോഡികൾക്ക് ആശംസ നേർന്ന് എത്തിയത്. ഏറെനാളായി വിക്കിയെയും കത്രീനയെയും ഒരുമിച്ചാണ് ആരാധകർ കാണുന്നത്. വിക്കിയുടെ ടീഷർട്ട് ധരിച്ച് എത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവർക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി സമൂഹ മാധ്യമങ്ങൾ വലിയിരുത്തുകയും ചെയ്തു. അതേസമയം .അക്ഷയ്കുമാർ ചിത്രം സൂര്യവംശിയാണ് കത്രീനയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഫോൺ ദൂത്, ടൈഗർ 3 എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു. ഉറിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ നടനാണ് വിക്കി കൗശൽ. ദൂത് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സർദാർ ഉദ്ദംസിംഗ്, ദ ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, മിസ്റ്റർ ലേലെ, സാം ബഹദൂർ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന വിക്കി കൗശൽ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |