SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.34 AM IST

ദേ വരുന്നു കിസാൻ ജീപ്പ്..

10-kisan-jeep1

കൊവി‌ഡിൽ തളർന്ന കാർഷിക മേഖലയ്ക്ക് ആശ്വാസമായി അതുംമ്പുംകുളത്ത് പദ്ധതി

തണ്ണിത്തോട് :കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങാകാൻ കിസാൻ ജീപ്പ്. കർഷകരുടെ ഉത്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് വാങ്ങി വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലയിലാണ്. അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലാണ് കിസാൻ ജീപ്പിന്റെ സഞ്ചാരം. കർഷകരിൽ നിന്ന് ചീമച്ചക്ക, ചക്ക, മാങ്ങ, കടുവാപ്പുളി നാരങ്ങ, വാഴക്കുല, മുട്ട, കാന്താരിമുളക്, നീല മുളക്, വെള്ളമുളക്, കുരുമുളക്, വാളൻപുളി, കുടമ്പുളി തുടങ്ങിയവയും കുടുംബശ്രീ യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ചക്ക മിക്‌സ്ചർ, ചക്ക ഉപ്പേരി തുടങ്ങിയവയും വാങ്ങി ജീപ്പിലൂടെ ആവശ്യക്കാർക്ക് എത്തിക്കും. വിപണിയിൽ കാർഷികവിളകൾ എത്തിക്കാൻ കഴിയാത്ത കർഷകർക്ക് ഏറെ ആശ്വാസമാണ് കിസാൻ ജീപ്പ്.

കൊവിഡിന്റെ ആദ്യ തരംഗത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ 14-ാം വാർഡിലെ കർഷകരുടെ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി ബാർട്ടർ സമ്പ്രദായം പുനരാവിഷ്‌കരിച്ചത് ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നാട്ടു ചന്ത എന്ന നവ മാദ്ധ്യമ കൂട്ടായ്മയിലൂടെ നാടൻ വിളകൾ ആവശ്യാനുസരണം എത്തിച്ചു നൽകിയിരുന്നു. നവ മാദ്ധ്യമ കൂട്ടായ്മയുടെ ചുമതല പ്രവീണിന്റെ ഭാര്യ അമ്പിളിക്കാണ്. മകൻ വരദും ഒപ്പമുണ്ട്.

കെവിഡ് പരിശോധന വർദ്ധിപ്പിക്കും

പത്തനംതിട്ട: ജില്ലയിൽ പ്രതിദിന കെവിഡ് പരിശോധന വർദ്ധിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുകയും അവരുടെ സമീപപ്രദേശങ്ങളിൽ രോഗംവ്യാപനം കൂടുവാൻ സാദ്ധ്യതയുള്ളതിനാലുമാണ് പരിശോധന വർദ്ധിപ്പിക്കുന്നത്. പ്രതിദിന പരിശോധന വർദ്ധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികൾ അതത് വാർഡുകളിലെ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കണം . ജൂൺ 11ന് നൽകിയിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭ, പ്രമാടം, പള്ളിക്കൽ, കലഞ്ഞൂർ, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂർ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകൾക്ക് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.

ഇന്നലെ 545 പേർക്ക് കൊവിഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.