കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിനെ കോഫെപോസ നിയമപ്രകാരം കരുതൽ തടവിലാക്കിയതിനെതിരെ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2020 നവംബർ 19 നാണ് കെ.ടി. റമീസിനെ കരുതൽ തടവിലാക്കിയത്. 2017 ജൂലായ് 15 മുതൽ 2020 ജൂൺ 27 വര നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയതിലും ഇതിന്റെ ഗൂഢാലോചനയിലും റമീസിനു പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |