കൊച്ചി: നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സ്ഥാപന ദിനമായ ഇന്ന് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ പ്രവർത്തകർ പാർട്ടി പതാകകൾ ഉയർത്തി ദേശസ്നേഹ പ്രതിജ്ഞയെടുക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 ന് എറണാകുളത്ത് പ്രസിഡന്റ് പി.സി. ചാക്കോ നിർവഹിക്കും. ഒരു ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന മുദ്രവാക്യമുയർത്തി സ്ഥാപനദിനത്തിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |