കൊച്ചി: ശൂന്യതയിൽ നിന്ന് കഥ മെനഞ്ഞെടുത്ത് ബി.ജെ.പിയെ ഇല്ലാതാക്കാൻ നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് ഇന്ത്യയാണെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. കെ.സുരേന്ദ്രനെയും മകനെയും തേജോവധം ചെയ്യാൻ ശ്രമിക്കുകയാണ്. സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവ്വമാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ ശബരിമലയുടെ പേരിലായിരുന്നു പീഡനം. ബി.ജെ.പി നേതാക്കളെയും കുടുംബങ്ങളെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നീക്കങ്ങൾക്ക് എതിരെ വലിയ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് രമേശ് പറഞ്ഞു. സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ സമരജ്വാല നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |