SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.47 AM IST

വരുന്നു, തലസ്ഥാനത്ത് വാക്സിൻ നിർമ്മാണ കേന്ദ്രം, സെമി ഹൈസ്പീഡ് റെയിൽ ഭൂമി ഏറ്റെടുക്കലിനും അനുമതി

vaccine

 ഡോ. എസ്. ചിത്ര വാക്സിൻ നിർമ്മാണ പ്രോജക്ട് ഡയറക്ടർ

 ഉത്പാദനം കഴിയുന്നത്ര വേഗം ആരംഭിക്കാൻ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ വാക്സിൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനം. ഡോ. എസ്. ചിത്രയെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും മന്ത്രിസഭായോഗം അനുമതി നൽകി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭിക്കും. ഭൂമി ഏറ്റെടുക്കലിന് വായ്പയെടുക്കാൻ ഭരണാനുമതി നൽകും.

കൊവിഡ് വാക്സിൻ നിർമ്മാണ പ്രോജക്ടിന് ശാസ്ത്ര സാങ്കേതികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീർ ചെയർമാനായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. ഡോ. ബി. ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്സ്‌പെർട്ട് കമ്മിറ്റി, കൊവിഡ് മാനേജ്മെന്റ്), ഡോ. വിജയകുമാർ (വാക്സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലാബറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖൊബ്രഗഡെ (പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി) എന്നിവർ അംഗങ്ങളായിരിക്കും.

പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും, വാക്സിൻ ഉത്പാദനം വേഗത്തിൽ സാദ്ധ്യമാക്കുന്നതിനും വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി. ലൈഫ് സയൻസസ് പാർക്കിൽ കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന്റെ സാദ്ധ്യതകളാരാഞ്ഞ് വാക്സിൻ കമ്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നേരത്തേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചിരുന്നു. ഉത്പാദന യൂണിറ്റിന് ചില കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ഇക്കഴിഞ്ഞ ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. പ്രാരംഭ ചെലവുകൾക്കായി 10 കോടി നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും വാക്സിൻ ഗവേഷണം.

വികസനത്തിന്റെ വെളിച്ചം

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾ മന്ത്രിസഭായോഗം അംഗീകരിച്ചു.

 ചേർത്തല മുനിസിപ്പാലിറ്റിയിൽ 5.25 കോടി രൂപ ചെലവിൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് തത്വത്തിൽ അംഗീകാരം.

 കുട്ടനാട്ടിൽ വൈദ്യുതി പ്രസരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ചെലവ് 53.55 കോടിയായി പുതുക്കി.

 ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്, 100% സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കും.

 27 താത്കാലിക ജുഡി. ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കും. ഇവിടെ 10 തസ്തിക വീതം.

 കാസർകോട് കിനാനൂർ സർക്കാർ കോളേജ് കെട്ടിടനിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCIEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.