താമരശ്ശേരി: കാറിൽ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമൽ പൂവൻമല ബൈജു(43), ചമൽ തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കൃഷ്ണദാസ് യുവമോർച്ചയുടെ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റാണ്. കട്ടിപ്പാറ, താമരശ്ശേരി മേഖലകളിൽ വ്യാജ ചാരായം വ്യാപകമായി വിൽപ്പന നടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് നടത്തിയ നീക്കത്തിലാണ് രണ്ടുപേരും പിടിയിലായത്. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ.കെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിവെന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ, ടി വി നൗഷീർ, പി.ശ്രീരാജ്, എസ്.സുജിൽ, പി.ജെ മനോജ് എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |