തിരുവനന്തപുരം: നിയമസഭാ സാമാജികർക്കായി കൊവിഡ് പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമസഭാ മീഡിയ ആൻഡ് പാർലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും മെഡിക്കൽ കോളേജ് ഇൻഫെക്ഷൻ കൺട്രോൾ ടീമും സംയുക്തമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടത്തിയ പരിശീലന പരിപാടി സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡോ.അജിത് കുമാർ ജി, ഡോ.സന്തോഷ് കുമാർ എസ്.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നൽകിയത്. ശരിയായ സാനിറ്റൈസേഷൻ, മാസ്ക്കുകളുടെ ഉപയോഗം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |