SignIn
Kerala Kaumudi Online
Saturday, 20 April 2024 5.24 AM IST

ഡൽഹിയിൽ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്

covid

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിന് പുറകെ ഡൽഹിയിൽ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 337കേസുകൾ. 0.46ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 36 പേർ മരിച്ചിട്ടുണ്ട്. കുറെ ആഴ്ചകളായി കേസുകൾ കുറഞ്ഞു വരുന്ന പ്രവണത കാണിക്കുന്ന ഡൽഹിയിൽ ചൊവ്വാഴ്ച 316 പേർക്കാണ് പുതിയതായി രോഗംസ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4,511ആയി കുറഞ്ഞിട്ടുണ്ട്.

രണ്ടാം ദിവസവും ഒരുലക്ഷത്തിൽ താഴെ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലെന്ന സൂചന നൽകി രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിൽ താഴെ കേസുകൾ. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പുതിയ രോഗികൾ 92,596. 4.66 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം 2219 പേർ കൊവിഡിന് കീഴടങ്ങി.1,62,664 പേർ കൂടി രോഗമുക്തി നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.