SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.48 AM IST

പുണ്യനദികളിൽ നിമഞ്ജനം ചെയ്യാൻ ചിതാഭസ്മം സ്പീഡ് പോസ്റ്റിൽ അയയ്ക്കാം, പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്

ritual-of-immersing-ashes

ന്യൂഡൽഹി: കൊവിഡും ഗതാഗതനിയന്ത്രണങ്ങളും കാരണം പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പുണ്യനദികളിൽ നിമഞ്ജനം ചെയ്യാൻ കഴിയാതെ ആകുലപ്പെടുന്നവരെ സഹായിക്കാൻ തപാൽ വകുപ്പിന്റെ പുതിയ പദ്ധതി.
ചിതാഭസ്മങ്ങൾ സ്പീഡ് പോസ്റ്റിലൂടെ അയച്ചാൽ,​ അവ പുണ്യനദികളിൽ നിമഞ്ജനം ചെയ്ത് മരണാനന്തര ക്രിയകൾ നടത്തിയശേഷം ഗംഗാ ജലം തിരികെ ബന്ധുക്കൾക്ക് അയയ്ക്കും.

തപാൽ വകുപ്പും ഓം ദിവ്യ ദർശൻ എന്ന സന്നദ്ധസംഘടനയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യം omdivysdarshan.org എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്യണം. ശേഷം വാരണാസി,​ പ്രയാഗ്‌രാജ്,​ ഹരിദ്വാർ,​ ഗയാ എന്നീ പുണ്യസ്ഥലങ്ങളിലേക്ക് സ്പീഡ് പോസ്റ്റിലൂടെ ചിതാഭസ്മം അയയ്ക്കണം. കവറിന് മുന്നിൽ "ഓം ദിവ്യ ദർശൻ " എന്ന് എഴുതിയിരിക്കണം. സ്പീഡ് പോസ്റ്റിന്റെ തുക അയയ്ക്കുന്നയാൾ വഹിക്കണം. ഇതിന്റെ വിവരങ്ങൾ ഓം ദിവ്യ ദർശൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പാക്കറ്റ് അവിടെ ലഭിച്ചാലുടൻ വിവരം അയച്ചയാളെ അറിയിക്കും. ഒപ്പം മരണനാന്തര ചടങ്ങുകൾ നടക്കുന്ന ദിവസം മുൻകൂർ അറിയിച്ച് അവ ലൈവായി കാണാനുള്ള അവസരം കുടുംബാംഗങ്ങൾക്ക്
ഒരുക്കും. മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഒരു കുപ്പി ഗംഗാജലവും ശേഷം ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ON DIVYA DARSHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.