ജില്ലയിൽ നാല് ദീർഘദൂര സർവീസുകൾ
കൊല്ലം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ആരംഭിച്ചതിന്റെ ഭാഗമായി ഇന്നലെ ജില്ലയിൽ നിന്ന് നാല് ബസുകൾ സർവീസ് നടത്തി. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കാണ് രണ്ടുവീതം സർവീസുള്ളത്.
മൂന്ന് സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗാണ്. കൊല്ലത്ത് നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന എറണാകുളം സൂപ്പർഫാസ്റ്റ്, കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് 6.30നും 7.30 നുമുള്ള എറണാകുളം സൂപ്പർഫാസ്റ്റ് എന്നിവയ്ക്കാണ് ഓൺലൈൻ ബുക്കിംഗ്. കൊല്ലത്തുനിന്ന് 6.30 നുള്ള അമൃത മെഡിക്കൽ കോളേജ് സൂപ്പർഫാസ്റ്റ് കൊവിഡ് പ്രത്യേക സർവീസാണ്. ആദ്യ ദിവസം യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളിക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസും നടത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കുമായാണ് സർവീസുകൾ.
ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ
കൊല്ലം ഡിപ്പോ: 11
കൊട്ടാരക്കര: 5
കരുനാഗപ്പള്ളി: 6
ചാത്തന്നൂർ: 2
പുനലൂർ: 2
പത്തനാപുരം: 2
കുളത്തൂപ്പുഴ: 2
ചടയമംഗലം: 2
ആര്യങ്കാവ്: 1
ആകെ: 33
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |