മകൻ അമീനൊപ്പം കൊവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തിയപ്പോൾ റഹ്മാൻ ധരിച്ച മാസ്കാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത്. ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ.ആർ.റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കാഴ്ചയിൽ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അൽപ്പം റോയലാണ്. വായു മലിനീകരണത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച്.ഇ.പി.എ ഫിൽട്ടറുള്ള മാസ്കാണ് എ.ആർ ധരിച്ചിരുന്നത്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിംഗ് യുവി സ്റ്റെറിലൈസിംഗ് സംവിധാനവും ഈ മാസ്കിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |