ഡൊമിനിക്ക: സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട് ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡൊമിനിക്ക.
കോമൺവെൽത്ത് ഒഫ് ഡൊമിനിക്കയിൽ പ്രവേശിക്കുന്നതിന് ചോക്സിക്ക് അനുവാദമില്ല. ചോക്സിയെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനായുളള നടപടികൾ സ്വീകരിക്കുന്നതിനായി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുന്നു - ഡൊമിനിക്കൻ മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇന്ത്യയുടെ കേസിന് ശക്തി പകരുന്നതാണ് ഈ നീക്കം.
ചോക്സിയുടെ ഹർജി തളളി അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കോടതിക്ക് മുന്നില് ഡൊമിനിക്കൻ അധികൃതർ സമർപ്പിച്ച രേഖകളുടെ ഭാഗമാണ് ഉത്തരവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |