സത്യജിത് റേയുടെയും ,ഋത്വിക് ഘട്ടക്കിന്റെയും ,മൃണാൾസെന്നിന്റെയും തൊട്ടു പിന്നാലെ ബംഗാളി സിനിമയിൽ നവഭാവുകത്വം പ്രകടമാക്കിയ ചലച്ചിത്രകാരനാണ് ബുദ്ധദേബ് ദാസ്ഗുപ്ത. ലോക ചലച്ചിത്ര ഭൂപടത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബുദ്ദദേബ് വിശ്രുതമായ വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ലയൺ പുരസ്കാരം ( ചിത്രം; ഉത്തര )കരസ്ഥമാക്കിയിട്ടുണ്ട്.മാഡ്രിഡിൽ സ്പെയിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഏഥൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കപ്പെട്ടു.മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് അഞ്ചുവട്ടം കരസ്ഥമാക്കി അപൂർവ്വമായ നേട്ടം കൈവരിച്ചു.ബാഗ് ബഹാദൂർ ( 1989 ),ചരാചർ (1993 ), ലാൽദർജ (1997),മൊന്ദോ മേയർ ഉപാഖ്യാൻ (2002),കാൽപുരുഷ് (2008) എന്നിവയാണവ.ഉത്തര (2000) സപ്നേർ ദിൻ (2005) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.മികച്ച തിരക്കഥയ്ക്കും മികച്ച ബംഗാളി പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി.അറിയപ്പെടുന്ന കവിയാണ്.കേരളവുമായി ഉറ്റബന്ധം പുലർത്തിയിരുന്ന ദാദ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി ഒന്നിലധികം തവണ പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |