തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗണിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ.
മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾ നാളെ തുറക്കാൻ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പെൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 13.45 ശതമാനമാണ് ലോക്ക് ഡൗൺ. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |