പാലാ : കെ.എസ്.ആർ.ടി.സി നിർദ്ദേശപ്രകാരം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് കൊണ്ടുപോയത് 95 ബസുകൾ. അറ്റകുറ്റപ്പണികൾക്കും മറ്റുമായിട്ടാണ് ഇവ തിരികെ കൊണ്ടുപോയിരിക്കുന്നതെന്നാണ് വിശദീകരണം.
ഈരാറ്റുപേട്ട (20), വൈക്കം (19), പാലാ (18), പൊൻകുന്നം (16), കോട്ടയം (15), എരുമേലി(7) എന്നീ ഡിപ്പോകളിൽ നിന്നാണ് ബസുകൾ കൊണ്ടുപോയത്. ഡിപ്പോകളിൽ ഇനി മുതൽ സർവീസ് നടത്തുന്ന ബസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പുതിയ സർവീസുകൾ അനുവദിക്കുമ്പോഴും അറ്റകുറ്റപ്പണികൾക്ക് വേണ്ടി സർവീസിലുള്ള ബസുകൾ മാറ്റുമ്പോഴും ആവശ്യമായ ബസുകൾ അതത് ഡിപ്പോകൾക്കു ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പുതുതായി ലഭ്യമാക്കുന്ന മിനി ബസുകളിൽ പത്തെണ്ണം പാലായ്ക്ക് ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗതാഗതമന്ത്രിയും, കെ.എസ്.ആർ.ടി.സി അധികൃതരുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |