അബുജ: ഇന്ത്യൻ നിർമ്മിത മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ (Koo) നൈജീരിയയിൽ അവതരിപ്പിച്ചു. ചട്ടങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന് ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത കൂ രാജ്യത്ത് അവതരിപ്പിച്ചത്.
എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾക്കായി ശ്രമമുണ്ടായെന്ന് നൈജീരിയ അറിയിച്ചു. ട്വിറ്റർ ഇപ്പോൾ ഞങ്ങളുമായി ഉന്നതതല ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് നൈജീരിയ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി ലൈ മുഹമ്മദ് പറഞ്ഞു. നൈജീരിയയുടെ പരമാധികാരം സർക്കാരിന് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. '
അതേസമയം, നൈജീരിയയിലെ പ്രാദേശിക ഭാഷകളിൽ കൂ ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് കൂവിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അപ്രമേയ രാധാകൃഷ്ണ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |