അടൂർ : നിയന്ത്രണംവിട്ട ലോറി എം.സി റോഡിലെ ക്രാഷ് ബാരിയറും ഇലക്ട്രിക് പോസ്റ്റും തകർത്ത് പത്തടി താഴ്ചയിലേക്ക് കൂപ്പുകുത്തി. ഹൈസ്കൂൾ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. കൊല്ലീരേത്ത് കെ.എം.തങ്കച്ചന്റെ വീടിന്റെ സൺഷെയ്ഡും ഒരു തൂണും അപകടത്തിൽ തകർന്നു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ, ക്ളീനർ, പിന്നിൽ ഉണ്ടായിരുന്ന മൂന്ന് ലോഡിംഗ് തൊഴിലാളികൾ എന്നിവർക്ക് പരിക്കേറ്റു. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർത്താണ്ഡത്ത് നിന്ന് എത്തിയവരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ചെങ്ങന്നൂരിൽ ഇഷ്ടിക ഇറക്കി മടങ്ങുംവഴിയാണ് അപകടം. കയറ്റംകയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഇടതുവശത്തെ ക്രാഷ് ബാരിയറിലും പോസ്റ്റിലും ഇടിച്ച് റോഡിന്റെ വലത് വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
അടൂരിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |